22 Aug 2024 17:38 IST
- MUKUNDAN
Share News :
ചാവക്കാട്:ശ്രീനാഗരാജാവും,ശ്രീനാഗയക്ഷിയും ഒരേ ശ്രീകോവിലിൽ കുടി കൊള്ളുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നായ കേരളത്തിലെ പ്രശസ്ത നാഗക്ഷേത്രമായ ചാവക്കാട് മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിൽ ഇല്ലംനിറ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു.ക്ഷേത്രം മേൽശാന്തി ബൈജുശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.പൂജിച്ച നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.ക്ഷേത്ര ഭാരവാഹികളായ പ്രസിഡൻ്റ് കുന്നത്ത് സുബ്രഹ്മണ്യൻ,സെക്രട്ടറി എ.കെ.വേദുരാജ്,ട്രഷറർ ആർ.കെ.പ്രസാദ് തുടങ്ങി മറ്റ് ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.