Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദാറുൽഹുദയെ തർക്കാനുള്ള നീക്കത്തെ ചെറുക്കും :എസ്.എം.എഫ്

12 Aug 2025 09:57 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:ദാറുൽഹുദാ ഇസ്‌ലാമിക് അക്കാഡമിക്കെതിരെ സി.പി.എം നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്നും,അക്കാഡമിക്കെതിരെ നടത്തുന്ന ഏത് നീക്കത്തെയും ചെറുത്തുതോൽപിക്കുമെന്നും അരിക്കുളം പഞ്ചായത്ത് എസ്.എം.എഫ് മുന്നറിയിപ്പ് നൽകി. എസ്.എം.എഫ് പേരാമ്പ്ര മേഖല ജനറൽ സെക്രട്ടറി എം.കെ.അബ്ദുറഹിമാൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.


എസ്.എം എഫ് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അഹമദ് മൗലവി അധ്യക്ഷനായി.മദീന മുവ്വറ പതിനഞ്ചാം തിയ്യതി മൂന്ന് മണിക്ക് തറമൽ വെച്ച് നടത്താൻ തീരുമാനിച്ചു.ആഗസ്റ്റ് 15 ന് മഹല്ലു കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പള്ളികളിൽ കാലത്ത് 8 മണിക്ക് ദേശീയ പതാക ഉയർത്തി തുടർന്ന് ദേശീയോദ്ഗ്രഥന പ്രതിജ്ഞയും,സ്വാതന്ത്ര്യ ദിന സന്ദേശവും കൈമാറാനും,ആഗസ്റ്റ് 22 ന് പഞ്ചായത്ത് തലത്തിൽ നടത്തുന്ന വരവേൽപ്പ് മീലാദ് വിളംബര റാലിയും,ആഗസ്റ്റ് 30 ന് മടവൂരിൽ വെച്ച് നടക്കുന്ന ത്വയ്ബ സംഗമവും വിജയിപ്പിക്കാനും തീരുമാനിച്ചു.


അബ്ദുൽ ബാസ്വിത്ത് ബാഖവി,ആവള മുഹമ്മദ്,വി.വി.എം. ബഷീർ മാസ്റ്റർ,അഹമ്മദ്ഹാജി നാറാണത്ത്,അബ്ദുസ്സലാംഹാജി തറമൽ,ബഷീർ കുറുങ്ങോട്ട്, സി.കെ.അമ്മത് , പി.കുഞ്ഞമ്മത് , പി.കെ.ബഷീർ ,നിസാർ വലിയപുരയിൽ,അമ്മത് അട്ടക്കുളത്തിൽ എന്നിവർ

സംസാരിച്ചു.

Follow us on :

Tags:

More in Related News