Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2025 18:37 IST
Share News :
കൊണ്ടോട്ടി : നവോദയ ആർട്സ് & സ്പോർട്സ് ക്ലബ് ചെരുപ്പടിയുടെ ആഭിമുഖ്യത്തിൽ "ലഹരി ഉപയോഗവും തകരുന്ന കുടുംബ ബന്ധങ്ങളും" എന്ന വിഷയത്തിൽ ലഹരി ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. 24ആം വാർഡ് കൗൺസിലർ സനൂപ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ കുറ്റിപ്പുറം എക്സൈസ് ഓഫീസ് അസ്സിസ്റ്റന്റ് ഇൻസ്‌പെക്ടർ ഗണേഷ് ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും കുറ്റിപ്പുറം എക്സൈസ് ഇൻസ്‌പെക്ടർ ഹരിദാസൻ. പി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
ക്ലബ് പ്രസിഡന്റ് അനൂപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരവിന്ദ് ഘോഷ് സ്വാഗതം പറഞ്ഞു. രമേഷ്, ബിന്ദു, സുമതി,ജഗദീഷ്, ഷിബിലാൽ, ശ്രീധരൻ, മുരളി, സജിത്ത്, പ്രതീഷ് തുടങ്ങിയവർ സംസാരിച്ചു.
ജോയിന്റ് സെക്രട്ടറി സുനുപ്രസാദ് നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.