Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2025 08:23 IST
Share News :
ഉദുമ: പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിലേക്ക് ആവശ്യമായ മഞ്ഞള്‍ കുറി പ്രസാദം ഉണ്ടാക്കുന്നതിന് ശുദ്ധമായ മഞ്ഞള്‍ ലഭ്യമാക്കുന്നതിലേക്ക് ക്ഷേത്രത്തിന്റെ കീഴിലുള്ള 32 പ്രാദേശിക സമിതികള്‍ക്ക് കൃഷി ചെയ്യുന്നതിന് മഞ്ഞള്‍ വിത്ത് വിതരണം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഉദുമ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതിയും മാതൃ സമിതിയും സംയുക്തമായി നടത്തിയ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പിന്റെ ഉത്ഘാടനം കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ല ഉപ ഡയറക്ടര്‍ ടി വി മധുസൂദനന്‍ നിര്‍വ്വഹിച്ചു. ക്ഷേത്ര സ്ഥാനികന്‍ അശോകന്‍ വെളിച്ചപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ഭരണ സമിതി മുന്‍ പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍, ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ഗിരീഷ് ബാബു, പ്രാദേശിക സമിതി ഭാരവാഹികള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, മാതൃസമിതി ഭാരവാഹികള്‍ നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രാദേശിക സമതി പ്രസിഡണ്ട് കെ വി രാഘവന്‍ സ്വാഗതവും മാതൃ സമിതി പ്രസിഡണ്ട് സുനിത ബാബു നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.