Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2024 21:23 IST
Share News :
ലൈംഗികാതിക്രമം നടനും, എം.എല്‍.എ.യുമായ എം. മുകേഷിനെതിരെ
വടക്കാഞ്ചേരി പൊലീസ് എടുത്ത കേസിൽ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2011ൽ ഓട്ടുപാറ എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്തെ റെസിഡൻസിയിൽ
താമസിക്കുമ്പോൾ മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്ന് നടി എസ്.ഐ.ടി
( പ്രത്യേക അന്വേഷണ സംഘം ) ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് എഫ് .ഐ.ആർ രജിസ്റ്റർ ചെയ്തതിരുന്നത്.. ചേലക്കരയിൽഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് മുകേഷും,സംഘവും
ഓട്ടുപാറയിലെ ആഢംബര
റെസിഡൻസിയിൽ താമസിച്ചത്. ഇന്ത്യൻ പീനൽ കോഡ് 354, 509 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. .മൂന്ന് വർഷം മുതൽ 7 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്
.
Follow us on :
Tags:
More in Related News
Please select your location.