Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡി.സി.സി സെക്രട്ടറി അഗസ്ത്യൻ കാരക്കട ഉത്ഘാടനം ചെയ്തു.സജി വെങ്കിട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു

21 Apr 2025 11:44 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര.വർഷങ്ങളായി മുടങ്ങി കിടക്കുന്ന ക്ഷേമനിധി ആനുകൂല്യങ്ങളും 3 മാസമായി മുടങ്ങിക്കിടക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ വേധനവും ഉടൻ വിതരണം ചെയ്യണമെന്ന് കൂരാച്ചുണ്ട് മണ്ഡലം ഡി.കെ.ടി.എഫ് കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജില്ല പ്രസിഡൻ്റ് മനോജ് കുമാർ പാലങ്ങാട് നയിക്കുന്ന ജില്ല സമര പ്രചരണ ജാഥയ്ക്ക് ഏപ്രിൽ 24ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കൂരാച്ചുണ്ട് സ്വീകരണം നൽകാൻ യോഗം തീരുമാനിച്ചു.

ഡി.സി.സി സെക്രട്ടറി അഗസ്ത്യൻ കാരക്കട ഉത്ഘാടനം ചെയ്തു.സജി വെങ്കിട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.കെ.ടി.എഫ് നിയോജക മണ്ഡലം പ്രസിഡൻ്റ് ശശിധരൻ മങ്ങര, ജില്ലകമ്മിറ്റി അംഗം പി.പി. ശ്രീധരൻ, കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് ജോസ് വെള്ളിയത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുര്യൻ മുട്ടുംമുഖം,നിയോജക മണ്ഡലം സെക്രട്ടറി മിയാമ്മ കുരിയച്ചൻ മുതലായവർ സംസാരിച്ചു.

Follow us on :

Tags:

More in Related News