Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധികൃതരുടെ അനാസ്ഥ:കാടുകയറി ചേറ്റുവ വഴിയോര വിശ്രമകേന്ദ്രം..

07 Oct 2025 21:20 IST

MUKUNDAN

Share News :

ചാവക്കാട്:അധികൃതരുടെ അനാസ്ഥമൂലം സാമൂഹിക വിരുദ്ധരുടേയും,ഇഴജന്തുക്കളുടേയും,കുറുക്കൻ്റേയും,നായകളുടേയും സങ്കേതമായി കാടുകയറി നാശോന്മുകമായിരിക്കുകയാണ് സർക്കാർ സ്ഥാപനമായ ചേറ്റുവ വഴിയോര വിശ്രമകേന്ദ്രം.പ്രകൃതി രമണീയമായ ചേറ്റുവ പുഴയോരത്ത് ഏറെ സഞ്ചാരികളെ ആകർഷിക്കുന്ന ലാറി ബേക്കർ രൂപകല്പന ചെയ്ത നിർമ്മിതി കേന്ദ്രം നിർമിച്ച ജില്ലാ ടൂറിസം പ്രമോഷൻ്റെ കീഴിലുള്ള ചേറ്റുവ വഴിയോര വിശ്രമ കേന്ദ്രമാണ് ഭരണ കെടുകാര്യസ്ഥത മൂലം അനുദിനം നശിച്ചുകൊണ്ടിരിക്കുന്നത്.നേരത്തേ കരാർ അടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തിക്ക് പ്രവർത്തനാനുമതി നൽകിയ ഈ വിശ്രമകേന്ദ്രം ബാധ്യതകളോടെ സ്വകാര്യ വ്യക്തി പ്രവർത്തനം നിർത്തി.വിശ്രമ കേന്ദ്രം പിന്നീട് തുറന്നുപ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ടവർ അനാസ്ഥ കാണിച്ചതാണ് ഇപ്പോഴത്തെ ദുരാവസ്ഥക്ക് കാരണം.ഡോ.ബി.ആർ.അംബേദ്ക്കർ സ്മാരകമായി ഹരിജൻ സംവരണമായി ആരംഭിച്ച പ്രസ്തുത സ്ഥാപനം സംവരണം അട്ടിമറിച്ച് ബിനാമികളാണ് നടത്തി പോന്നിരുന്നത്.കളക്ടർ ചെയർമാനായ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ നിയന്ത്രണത്തിലുള്ള വിശ്രമകേന്ദ്രം ടെൻ്റർ നടപടികൾ സ്വീകരിച്ച് കാര്യക്ഷമായി പ്രവർത്തിക്കുന്നവരെ ഏൽപ്പിച്ച് പുനരാരംഭിക്കാൻ ഉത്തരവാദിത്വപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് മുൻ ഗ്രാമപഞ്ചായത്തംഗവും,ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർവ്വാഹക സമിതി അംഗവുമായ ഇർഷാദ് കെ.ചേറ്റുവ ആവശ്യപ്പെട്ടു.


Follow us on :

More in Related News