Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ ലയങ്ങളുടെ അറ്റകുറ്റ പണികൾക്കായി പണം അനുവദിച്ചു

30 Dec 2024 18:39 IST

PEERMADE NEWS

Share News :


പീരുമേട്:


ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിൽ ലയങ്ങളുടെ നിലവിലെ പരിതാപകരമായ സാഹചര്യം അടിയന്തിരമായി പരിഗണിച്ചുകൊണ്ട്,

33,70,000/- രൂപ അനുവദിച്ചു.

പഴയ ലയങ്ങൾ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും, പുതുതായി നിർമ്മിക്കുന്നതിനുമായി കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം മുഖേന ലഭിച്ച എസ്റ്റിമേറ്റ് പ്രകാരമുള്ള 33,70,000/- രൂപ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന്  ലേബർ കമ്മീഷണറുടെ അപേക്ഷയെ തുടർന്നാണ് നടപടി.

മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മടസാമിയാണ് വിഷയം ലേബർ കമ്മിഷണറുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.തോട്ടം തൊഴിലാളികൾക്കുള്ള ഭവനം പദ്ധതിയ്ക്കായി 2024-2025 സാമ്പത്തിക വർഷം ബഡ്ജറ്റിൽ 4250-00-201-90-പ്ലാൻ ശീർഷകത്തിൽ വകയിരുത്തിയിരിക്കുന്ന 75 ലക്ഷം രൂപ തോട്ടം തൊഴിലാളികൾക്കുള്ള ഭവനം ഓൺ യുവർ ഓൺ ഹൗസിങ്ങ് സ്കീം പദ്ധതിയ്ക്കായി വിനിയോഗിക്കുന്നതിനു ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Follow us on :

More in Related News