Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിഎംഎസ് മോട്ടോർ തൊഴിലാളികൾ നിരാഹാര സമരം നടത്തി

23 Jul 2024 02:56 IST

MUKUNDAN

Share News :

ചാവക്കാട്:തൃശ്ശൂർ ജില്ലയിൽ ജനങ്ങൾ കൂടുതലായി സഞ്ചാര ആവശ്യത്തിനായി ഉപയോഗിക്കുന്ന റോഡുകളുടെ ഇന്നത്തെ ശോചനീയാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കാണാണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും,ആയതിന് 10 ദിവസത്തിനകം തയ്യാറായില്ലെങ്കിൽ മോട്ടോർ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബിഎംഎസ് തൃശ്ശൂർ ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം സർക്കാരിന് മുന്നറിയിപ്പ് നൽകി.സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ് തൃശ്ശൂർ ജില്ലയിലെ റോഡുകളുടെ ദുരവസ്ഥയെന്നും അദ്ദേഹം ആരോപിച്ചു.ബിഎംഎസ്സിന്റെ നേതൃത്വത്തിലുള്ള മോട്ടോർ തൊഴിലാളികൾ നടത്തിയ ഏകദിന നിരാഹാര സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തൃശ്ശൂർ കോഴിക്കോട് റൂട്ടിലെ ദുരിതപൂർണ്ണമായ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തിയത്.മോട്ടോർ ആൻഡ് എഞ്ചിനീയറിംഗ് മസ്‌ദൂർ സംഘം ജില്ലാ പ്രസിഡന്റ്‌ എം.എം.വത്സൻ അദ്ധ്യക്ഷത വഹിച്ചു.ഓട്ടോറിക്ഷ ജില്ലാ ജനറൽ സെക്രട്ടറി ബിജു കാവിലക്കാട് സ്വാഗതം പറഞ്ഞു.ഓട്ടോറിക്ഷ ജില്ലാ പ്രസിഡന്റ്‌ വിപിൻ മംഗലം,മോട്ടോർ ജില്ലാ ജനറൽ സെക്രട്ടറി കെ.ഹരീഷ്,ലൈറ്റ് മോട്ടോർ ജില്ലാ പ്രസിഡന്റ്‌ വി.കെ.ബിനു,യൂണിയൻ ജില്ലാ ഭാരവാഹികളായ കെ.എ.മാത്യൂസ്,എം.സി.ബാബുരാജ്‌, മുഹമ്മദ്‌ യൂനസ്സ്,കെ.എ.ഗിരീഷ്,കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.മോട്ടോർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ എ.സി.കൃഷ്ണൻ നിരാഹാര സമരത്തിന്റെ സമാപന പ്രസംഗം നടത്തി.

Follow us on :

More in Related News