Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേനായി കടവ് പാലം പുതിയ അലൈൻമെൻ്റ് മാർക്ക് ചെയ്തു.

12 Sep 2024 11:30 IST

Preyesh kumar

Share News :

,പേരാമ്പ്ര: പേരാമ്പ്ര വേളം പഞ്ചായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന എടവരാട് ചേനായി കടവ് പാലത്തിൻ്റെ പുതിയ അലൈൻമെൻ്റ് ജി.എസ്.ഇൻഫോടെക് തിരുവനന്തപുരം സർവ്വെ വിഭാഗത്തിൻ്റെ സഹായത്തോടെ പി ഡബ്ല്യു ഡി പാലം വിഭാഗം മാർക്ക് ചെയ്തു. നേരത്തെയുള്ള അലൈൻമെൻ്റിൽ പുറത്തായിരുന്ന എടവരാട് ചേനായി ഭാഗത്തെ റോഡ് മുഴുവനായും ഉൾപ്പെടുത്തിയാണ് പുതിയ അലൈൻമെൻ്റ് തയ്യാറാക്കിയത്.

പാലം വിഭാഗം കോഴിക്കോട് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിനി, എ. ഇ. കെ.വി.അഖിൽ, ഓവർസിയർ കെ.ഷിജി, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ്, ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം.ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി.അഷ്റഫ്, പേരാമ്പ്ര പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീലജ പുതിയെടുത്ത്, പാലം കർമ്മ സമിതി കൺവീനർ ടി. കെ. കുഞ്ഞമ്മത് ഫൈസി, എൻ. പത്മജൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.

Follow us on :

Tags:

More in Related News