Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2025 11:39 IST
Share News :
ഗുരുവായൂർ:റെയിൽവെ സ്റ്റേഷനിൽ ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് യോഗം ആവശ്യപ്പെട്ടു.ഗുരുവായൂർ ഉത്സവും,വേനൽ അവധിയും വരുന്ന സാഹചര്യത്തിൽ ധാരാളം ഭക്തജനങ്ങൾ എത്തുന്നതാണ്.ഇതിനാൽ പ്രവർത്തികൾ വേഗത്തിലാക്കണമെന്ന് ചേംബർ ആവശ്യപ്പെട്ടു.കൂടാതെ വൈകീട്ട് 5 മണിക്ക് ഗുരുവായൂരിൽ നിന്നും തൃശൂർ വരെ പോകുന്ന പസഞ്ചർ ട്രെയിൻ പുനരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റെയിൽവെ മന്ത്രിക്ക് നിവേദനം അയച്ചു.കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപ്പെടൽ ഇക്കാര്യത്തിലുണ്ടാകണമെന്നും അദ്ദേഹത്തോട് അഭ്യർത്ഥിക്കുവാനും യോഗം തീരുമാനിച്ചു.യോഗത്തിൽ പ്രസിഡന്റ് പി.വി.മുഹമ്മദ് യാസീൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി അഡ്വ.രവിചങ്കത്ത്,ട്രഷറർ ആർ.വി.റാഫി,ടി.വി.ഉണ്ണികൃഷണൻ,ആർ.വി.മുഹമ്മദ്,കെ.ആർ.ഉണ്ണികൃഷ്ണൻ,പി.എം.അബ്ദുൾ റഷീദ്,പി.എസ്.പ്രകാശൻ തുടങ്ങിയർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.