Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നുമ്മൽ ഗ്രാമപഞ്ചായത്തിനെ അതിദരിദ്രരില്ലാത്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു.

05 Jun 2025 22:18 IST

Asharaf KP

Share News :

കുന്നുമ്മൽ ഗ്രാമപഞ്ചായത്തിനെ അതിദരിദ്രരില്ലാത്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു.

 കേരളം സർക്കാരിന്റെ അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഗ്രാമപഞ്ചത്ത് നടത്തിയ ജനകീയ സർവേയിൽ നിന്ന് കണ്ടെത്തിയ 27 കുടുംബങ്ങൾക്ക് ആവശ്യമായ ഭവന ആരോഗ്യ വരുമാന രേഖകൾ പെൻഷനുകൾ എന്നിവ ഉൾപ്പെടെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റി കൊണ്ടാണ് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി മാറിയത്. അഞ്ചു കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിൽ വീടും മൂന്ന് കുടുംബങ്ങൾക്ക് വീട് അറ്റകുറ്റപ്പണിയും 19 കുടുംബങ്ങൾക്ക് മരുന്നും ചികിത്സയും ലഭ്യമാക്കുന്നുണ്ട്. ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കുടുംബങ്ങൾക്ക് കോഴിയും കൂടും ലഭ്യമാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് പെട്ടിക്കട എന്ന പദ്ധതി പ്രകാരം ഒരു കുടുംബത്തിന് ലഭ്യമാക്കിയിട്ടുണ്ട്. അതിദരിദ്ര കുടുംബങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് കുട്ടികൾക്ക് പഠനോപകരണങ്ങൾ 27 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നാലുപേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ സഹായ ഉപകരണങ്ങൾ ലഭ്യമാക്കൽ എന്നിവ ഗ്രാമപഞ്ചായത്ത് ഈ കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ട്. പാലിയേറ്റീവ് പരിചരണം വാതിൽപ്പടി സേവനം തുടങ്ങിയവയും ചെയ്തു വരുന്നു. ഇലക്ഷൻ ഐഡി കാർഡ് തൊഴിൽ കാർഡ് റേഷൻ കാർഡ് എന്നിവയും ഈ കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ട്.അതിദാരിദ്ര്യമുക്ത പ്രഖ്യാപനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വീകെ റീത്ത അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വി ഇ ഒ പി പി വിനില റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡണ്ട് വി വിജിലേഷ് എൻ നവ്യ ഷിനു കെ എ രതീഷ് എം ഷിബിൻ മുരളി കുളങ്ങരത്ത് നസീറ ബഷീർ വനജ ഒതയോത്ത് ആർ കെ ജോയിന്റ് വി ഡി ഒ ഗീത ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ ഗിരിജ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ കെ സുരേഷ് ജമാൽ മൊകേരി പ്രഭാകരൻ മാസ്റ്റർ വി രാജൻ മാസ്റ്റർ സിഡിഎസ് ചെയർപേഴ്സൺ മിനി കെ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News