Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശക്ത മഴയിലും കാറ്റിലും വ്യാപകമായി മരങ്ങൾ പൊട്ടിവീണു. മണിക്കൂറുകൾ വൈദ്യുതിയും ഗതാഗതവും മുടങ്ങി. മുക്കം അഗ്നി രക്ഷ സേന മുറിച്ച് മാറ്റി

25 Jul 2024 17:26 IST

UNNICHEKKU .M

Share News :




മുക്കം: കാലവർഷം ശക്തമായതോടെ ഉണ്ടായ കാറ്റിലും മഴയിലും മരങ്ങൾ റോഡിൽ വീണ് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. മുക്കം, താമരശ്ശേരി, മാവൂർ മേഖലയിൽ പന്ത്രണ്ട് ഇടങ്ങളിലാണ് മരങ്ങൾ പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടത്. വൈദ്യുത ലൈനിൽ മരങ്ങൾ വീണതോടെ പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. വ്യാഴായ്ച്ച ഉച്ചക്ക് 12 മണിയോടെ മഴയേ ാടപ്പം കാറ്റ് വീശിയടിച്ചത്. കെട്ടാ ങ്കൽ, ചെറൂപ്പ, കൂടരഞ്ഞി, താമരശ്ശേരി, മാവൂർ, ചേന്ദന്നമംഗല്ലൂർ, പാഴൂർ, ചാത്തമംഗലം, മണാശ്ശേരി എന്നിവിടങ്ങളിലാണ് വ്യാപകമായി മരം വീണത് മൂലം ഗതാഗതം തടസ്സപ്പെട്ടത്. മുക്കം അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ എത്തിയ യൂണിറ്റുകളാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം തടസ്സം ഒഴിവാക്കിയത്.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം. അനിൽകുമാർ, അസി സ്റ്റേഷൻ ഓഫീസർ ഗ്രേഡ് പയസ് അഗസ്റ്റിൻ, ഫയർ ഓഫീസർമാരായ വി. സലീം, എം.നിസാമുദ്ദീൻ, പി. ടി. അനീഷ്, ടി. പി. ഫാസിൽ അലി, പി. ടി. ശ്രീജേഷ്, കെ. പി. അജീഷ്, ജോളി ഫിലിപ്പ്, ടി രവീന്ദ്രൻ എന്നിവർ ഗതാഗതം പുന:സ്ഥാപിക്കുന്നതിൽ പങ്കാളികളായി

ചിത്രം:താമരശ്ശേരി പോലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ വീണ മരം മുക്കം അഗ്നി രക്ഷാ സേന മുറിച്ചു മാറ്റുന്നു. 2പാഴുരിൽ മരം മുറിച്ച് മാറ്റുന്നു

Follow us on :

More in Related News