Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറക്കാമല സംരക്ഷണ സമരത്തിന് ഐക്യദാർഡ്യവുമായി സി.പി.ഐ. (എം) ബഹുജന കൂട്ടായ്മ

18 Jan 2025 17:02 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: പുറക്കാമല സംരക്ഷണ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് സി.പി.ഐ (എം) മേപ്പയ്യൂർ നോർത്ത് ചെറുവണ്ണൂർ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ഐക്യദാർഡ്യ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കീഴ്പയ്യൂർ മണപ്പുറം മുക്കിൽ നടന്ന കൂട്ടായ്മ സി.പി.ഐ (എം)ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മറ്റി അംഗം പി.പി. രാധാകൃഷ്ണൻ ചെറുവണ്ണൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.മനോജ്, മേപ്പയൂർ നോർത്ത് ലോക്കൽ സെക്രട്ടറി കെ. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News