Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപ്രസിദ്ധമായ ചാവക്കാട് മണത്തല ശ്രീവിശ്വനാഥക്ഷേത്ര മഹോത്സവം ഇന്ന്

07 Mar 2025 10:39 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്രപ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥക്ഷേത്ര മഹോത്സവം ഇന്ന് വിവിധ പരിപാടികളോടെ ആഘോഷിക്കും.രാവിലെ 4 മണിക്ക് പള്ളിയുണർത്തൽ,4.30-ന് നിർമ്മാല്യം,തുടർന്ന് അഭിഷേകം,ഗണപതി ഹോമം,ഉഷപൂജ,ശീവേലി,ഉച്ചപ്പൂജ,കലശാഭിഷികം എന്നിവ ഉണ്ടാകും.ക്ഷേത്രത്തില്‍ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി സി.കെ.നാരായണന്‍ കുട്ടി ശാന്തി,മേല്‍ ശാന്തി എം.കെ.ശിവാനന്ദന്‍ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.ഒമ്പതിന് ആനകളോടുകൂടിയ ശീവേലി,ഉച്ചക്ക് 3.30-ന് ക്ഷേത്രത്തിനുള്ളില്‍ ശ്രീശങ്കരപുരം പ്രകാശന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യമേളത്തിന്റെ അകമ്പടിയോടെ എഴുന്നളളിപ്പ് എന്നിവ ഉണ്ടാവും.വൈകീട്ട് 6.30-ന് ദീപാരാധന,6.40  മുതൽ വിവിധ കരകളില്‍ നിന്നായി ഉത്സവാഘോഷ കമ്മിറ്റികളുടെ പൂരങ്ങള്‍ ക്ഷേത്രത്തിലെത്തി 8 മണിയോടെ കൂട്ടിയെഴുന്നള്ളിപ്പ് നടത്തും.കൂട്ടിയെഴുന്നള്ളിപ്പില്‍ 19 കൊമ്പന്മാർ അണിനിരക്കും.ഗജവീരന്‍ വലിയപുരക്കല്‍ ആര്യനന്ദന്‍ തിടമ്പേറ്റും.കൂട്ടിയെഴുന്നള്ളിപ്പില്‍ മേള കലാരത്നം കിഴക്കൂട്ട് അനിയൻ മാരാർ,ഗുരുവായൂര്‍ ശശിമാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 151 വാദ്യകലാകാരന്‍മാരെ അണിനിരത്തി അരയാൽത്തറമേളം നടത്തും.രാത്രി 9.30-ന് ആറാട്ട് എഴുന്നെള്ളിപ്പ്,10.30-ന് ആറാട്ട് തുടര്‍ന്ന് കൊടിയിറക്കവും നടക്കുന്നതോടെ പത്ത് ദിവസമായി നടക്കുന്ന ഉത്സവാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.ഉത്സവത്തിന്റെ കൊടിയേറ്റം നടന്ന ശിവരാത്രി ദിനം മുതല്‍ ദിവസവും വൈകീട്ട് ക്ഷേത്രത്തില്‍ കലാപരിപാടികളും,മറ്റും നടന്നു വരുന്നുണ്ട്.

Follow us on :

More in Related News