Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആവള കുട്ടോത്ത് ഗവ.ഹൈസ്കൂളിൽ പഠനോത്സവം നടത്തി

17 Mar 2025 13:25 IST

ENLIGHT MEDIA PERAMBRA

Share News :

ആവള :സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി ആവള കുട്ടോത്ത് ഗവ.ഹൈസ്കൂളിൽ പഠനോത്സവം നടത്തി. ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുടെ മികവുകൾ 8, 9 ക്ലാസുകളിലെ വിദ്യാർഥികൾ ലഘു പരീക്ഷണങ്ങൾ, സ്കിറ്റുകൾ, ദൃശ്യാവിഷ്കാരം, പഠന റിപ്പോർട്ടുകൾ തുടങ്ങിയവയിലൂടെ അവതരിപ്പിച്ചു.വാർഡ് മെമ്പർ കെ.എം. ബിജിഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ലിജി അധ്യക്ഷയായി. പ്രിൻസിപ്പൽ എൻ. സജീവൻ ,ഹെഡ് മാസ്റ്റർ സന്തോഷ് സാദരം, എസ്.എം.സി ചെയർമാൻ മൊയ്തു മലയിൽ , പ്രമോദ് ദാസ്, എസ്.ആർ.ജി കൺവീനർ സുമേഷ് കുമാർ ,എം.പി. ഷമീന എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News