Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മാർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി

14 Feb 2025 16:33 IST

MUKUNDAN

Share News :

ചാവക്കാട്:തൊഴിൽ നികുതി വർദ്ധനവ് പിൻവലിക്കുക,ഹരിത കർമ്മസേനയുടെ ഫീസ് മാലിന്യങ്ങൾ അനുസരിച്ച് ക്രമീകരിക്കുക,ലൈസൻസുമായി ബന്ധപ്പെട്ട അനാവശ്യ നിബന്ധനങ്ങൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നിലും പ്രതിഷേധ സമരം നടത്തുന്നതിന്റെ ഭാഗമായി ചാവക്കാട് മാർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് മുൻസിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും,സിഎംഎ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ കെ എൻ.സുധീർ അധ്യക്ഷത വഹിച്ചു.ട്രഷറർ കെ.കെ.സേതുമാധവൻ,സെക്രട്ടറിമാരായ പി.എസ്.അകബർ,ആറ്റൂർ രാജൻ,ആർ.എസ്.ഹമീദ്,പാലയൂർ യൂണിറ്റ് പ്രസിഡന്റ്‌ ബിജു,സെക്രട്ടറി സേവിയർ,തിരുവത്ര യൂണിറ്റ് പ്രസിഡന്റ്‌ ഹാരിസ്,മുതുവട്ടൂർ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ പ്രേമൻ,സെക്രട്ടറി ഗിരീഷ്,യൂത്ത് വിംഗ് സിംസൻ,വനിതാ വിംഗ് പ്രസിഡന്റ്‌ ഫാഡിയ ഷെഹീർ,റസിയ ശാഹുൽ,രാജശ്രീ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News