Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാട്ടിൻ പുറങ്ങളിൽ കുരങ്ങിൻ കൂട്ടങ്ങൾ കൗതുകമാകുന്നു

10 Aug 2024 18:49 IST

UNNICHEKKU .M

Share News :



മുക്കം: നാട്ടിൻ പുറങ്ങളിൽ കുരങ്ങിൻ കൂട്ടങ്ങൾ അതിഥികളായെത്തിയത് കൗതുക മാകുന്നു. ഈസ്റ്റ് ചേന്ദമംഗല്ലൂരിലാണ് ആരോഗ്യ ഗാത്രരായ ചാര നിറത്തിലുള്ള മൂന്ന് കുരങ്ങുകളുടെ സാന്നിധ്യം ശ്രദ്ധേയമായത്:' ശനി രാവിലെ 9 മണിയോടെ പ്രദേശങ്ങളിലെ വീട്ട് മുറ്റങ്ങളിലും , മതിലുകളിലും , വളപ്പിലും തുള്ളിച്ചാടികളിക്കുന്ന കാഴ്ച്ച ഹൃദ്യമാക്കിയത്. ചാടി,ചാടിയുള്ളസഞ്ചാരങ്ങൾക്കിടയിൽ പേരക്കയടക്കമുള്ള പഴങ്ങൾ പറിച്ചെടുത്ത് കഴിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. സാധാരണ ഇത്തരം കുരങ്ങുകളെ കാട് നിറഞ്ഞ പ്രദേശങ്ങളിലാണ് കണ്ട് വരുന്നത്. വഴിയോരങ്ങളിൽ കേ ന്ദ്രീകരിച്ചാണ് ഒത്ത് കൂടുന്നത്. . കാട്ടിലാണങ്കിൽ ഒരു കിലോമീറ്റർ പരിധിയിലാണ് നാടൻ കുരങ്ങളുടെ സഞ്ചാരം നടത്തുന്നതായി പറയപ്പെടുന്നത്. ഒരു പക്ഷെ തീറ്റതേടിനാട്ടിൻപുങ്ങളിലേക്ക് ചേക്കേറിയതാകാനാണ് സാധ്യത. മരത്തിൻ്റെ തളിര് ഇലകൾ, പഴ വർഗ്ഗങ്ങളുമാണ് ദക്ഷിക്കുന്നത്. അൽപ്പ സമയമാത്രമേ പ്രദേശങ്ങളിൽ കറങ്ങുന്നത്. തുടർന്ന് മരങ്ങൾ ക്കിടയിലൂടെ ചാടി ചാടി അപ്രതൃക്ഷമാകുകയാണ്.

എല്ലാ വർഷവും ഡിസംബർ 14 ന് ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങളിൽ കുരങ്ങ് ദിനം ആചരിച്ച് വരുന്നുണ്ട്. 

ചിത്രം: അതിഥികളായി എത്തിയ കുരങ്ങുകൾ.



  

Follow us on :

More in Related News