Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനാധിപത്യം പ്രയോഗവൽക്കരിച്ച് സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി

17 Aug 2024 10:00 IST

- enlight media

Share News :

 കൽപകഞ്ചേരി. ജനാധിപത്യ പക്രിയയെ ക്ലാസ് മുറികളിൽ പ്രയോഗവൽക്കരിച്ച് കൽപകഞ്ചേരി ജിവിഎച്ച്എസ്എസ്സിൽ നടത്തിയ പാർലമെന്റ് ഇലക്ഷന് ആവേശകരമായ പരിസമാപ്തി. സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ. സ്ഥാനങ്ങളിലേക്കാണ് മത്സരം നടത്തിയത്. ഇലക്ഷൻ വിജ്ഞാപനം പുറത്തിറക്കി ഒരാഴ്ചയോളം നീണ്ടു നിന്ന പ്രചാരണത്തിനു ശേഷമാണ് ഇലക്ഷൻ നടത്തിയത്. യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി 6 ബൂത്തുകൾ സജ്ജീകരിച്ചിരുന്നു. പ്രിസൈഡിങ് ഓഫീസർമാർ പോളിംഗ് ഉദ്യോഗസ്ഥർ, സുരക്ഷാ ഓഫീസർമാർ എല്ലാം വിദ്യാർത്ഥി പ്രതിനിധികൾ ആയിരുന്നു. സ്കൂൾ ലീഡറായി മനാല്‍ ആയിഷ, ഡെപ്യൂട്ടി ലീഡർമാരായി സ ഹറാബത്തൂൽ കെ, ദിന ഫർഹ ബി എന്നിവരെ തിരഞ്ഞെടുത്തു. 2000 ത്തോളം വോട്ടർമാരിൽ 85 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 18 സ്ഥാനാർത്ഥികൾ മത്സര രംഗത്ത് ഉണ്ടായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്... ഓഗസ്റ്റ് 19ന് നടക്കും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ഹെഡ്മിസ്ട്രസ് പി.സിനി ടീച്ചർ വരണാ ണാധികാരികളായ സൈഫുൽ ഇസ്ലാം മാസ്റ്റർ, നാസർ മാസ്റ്റർ കെ ടി,ജയേഷ് മാസ്റ്റർ, എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News