Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തോട്ട് മുക്കം കോൺഗ്രസ്സ്കമ്മറ്റി: ഉന്നത വിജയികളെ അനുമോദിച്ചു .

26 May 2024 14:03 IST

UNNICHEKKU .M

Share News :


മുക്കം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തോട്ടുമുക്കം ടൗൺ കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ടൗൺ കോൺഗ്രസ് പ്രസി: വൈ.പി അഷ്റഫ് അധ്യക്ഷത വഹിച്ചു..നേപ്പാളിൽ നടന്ന ഇൻഡോ- നേപ്പാൾ ആംബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അർച്ചന സാജുവിനെ ചടങ്ങിൽ ആദരിച്ചു.

കെ.കെ ഷിജിമോൻ, അബ്ദു തിരുനിലത്ത്, കുര്യൻ മുണ്ടപ്ലാക്കൽ, അബുട്ടി വളപ്പിൽ, വിനോദ് ചെങ്ങളം തടി, അഭില കല്യാണി തുടങ്ങിയവർ സംസാരിച്ചു. ഡോ; ഹർഷിദ് മുഹമ്മദ് ക്ലാസിന് നേതൃത്വം നൽകി.

തോട്ടു മുക്കത്തേയും പരിസര പ്രദേശങ്ങളിലേയും 50 ഓളം കുട്ടികളെയാണ് അനുമോദിച്ചത്.

Follow us on :

More in Related News