Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2024 18:50 IST
Share News :
ഒറ്റപ്പാലം : ലക്കിടി - പേരൂർ , അനങ്ങനടി പഞ്ചായത്തുകളിൽ
മുഴുവൻ കിടപ്പ് രോഗി കുടുംബ
ങ്ങൾക്കും സ്നേഹ സ്പർശം ഓണക്കിറ്റ് വിതരണം നടത്തി .
ലക്കിടി - പേരൂരിൽ 90 ലധികം കിടപ്പ് രോഗികൾക്കാണ് കിറ്റുകൾ നൽകിയത് .
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
കെ സുരേഷ് വിതരണം ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ ഹരി അധ്യക്ഷനായി . വൈസ് പ്രസിഡൻ്റ്
സി എ നസ്റിൻ,
സ്റ്റാൻ്റിങ്ങ് കമ്മറ്റി അധ്യക്ഷരായ
പി വിജയകുമാർ , കുമാരി ദേവി , പഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ അർച്ചന സ്വാഗതവും നഴ്സ് തുളസി ഭായി നന്ദിയും പറഞ്ഞു .
അനങ്ങനടിയിൽ വിതരണം
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
പി ചന്ദ്രൻ
ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് കെ പി അനിത അധ്യക്ഷയായി . സ്റ്റാൻ്റിങ്ങ് കമ്മിറ്റി അധ്യക്ഷരായ സി.പി.ശശി,
സി പി വനജ, മെമ്പർമാരായ ഉണ്ണ്യാൻ കുട്ടി, സ്മിത, മുസ്തഫ എന്നിവർ സംസാരിച്ചു. .എച്ച് സി രാജൻ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി ജലജകുമാരി നന്ദിയും പറഞ്ഞു .
Follow us on :
More in Related News
Please select your location.