Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാദാപുരം മേഖല SKMMA ദുരിതമനുഭവിക്കുന്നവയനാടിനൊപ്പം

02 Aug 2024 17:57 IST

Asharaf KP

Share News :


നാദാപുരം :- നാദാപുരം മേഖല സമസ്ത കേരള മദ്റസ മാനേജ്മെന്റ് കമ്മിറ്റിയുടെ പൂർണ കൗൺസിൽ മീറ്റിംഗ് പാലേരി ഹിദായത്തുൽ മുസ്തർഷിദീൻ മദ്രസ്സയിൽ മേഘല വൈസ് പ്രസിഡണ്ട്‌ കുമ്പളംകണ്ടി അമ്മദിന്റെ അധ്യക്ഷതയിൽ ചേർന്നു. ഒ. എം. ബഷീർ മൗലവിയുടെ നേതൃ ത്വ ത്തിൽ വയനാട്ടിൽ പ്രളയ കെടുത്തിയിൽ ദുരിത മനുഭവിക്കു കയും, ജീവഹാനി സംഭവിക്കുകയും ചെയ്ത വർക്ക് വേണ്ടി പ്രാർത്ഥന നടത്തി.

SKMMA സംസ്ഥാന കമ്മിറ്റി മദ്രസ്സ ശാക്തീകരണത്തിന്റെ ഭാഗമായി നടപ്പിൽ വരുത്തുന്ന ബി സ്മാർട്ട്‌. 25 പദ്ധതി നടപ്പിൽ വരുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത കൺവെൻഷൻ മേഘല വർക്കിങ് പ്രസിഡണ്ട്‌ എ. ബഷീർ തൂണേരി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നാദാപുരം മേഖലയിലെ പത്തു റെയ്‌ഞ്ചു കളിൽ നിന്ന് പങ്കെടുത്ത പ്രതിനിധികൾക്ക് ബി സ്മാർട്ട്‌ പദ്ധതി യെ കുറിച്ച് ജില്ലാ ട്രൈനർ മാരായ അബ്ദുള്ള എടച്ചേരി, എം. ടി. മുഹമ്മദ്‌ വെളം എന്നിവർ വിശദീകരണം നടത്തി. ചടങ്ങിൽ സിദ്ദീഖ് തങ്ങൾ പാലേരി, വി. അമ്മദ് മാസ്റ്റർ വേളം, പി. കെ. അബ്ദുറഹ്മാൻ മാസ്റ്റർ, എൻ. സി. അബ്ദുറഹ്മാൻ കടിയങ്ങാട് തുടങ്ങിയവർ സംസാരിച്ചു. മേഘല സെക്രട്ടറി എൻ. സൂപ്പി മാസ്റ്റർ സ്വാഗതാവും, ജോയിന്റ് സെക്രട്ടറി കെ. പി. ഷംസീർ മാസ്റ്റർ നന്ദി യും പറഞ്ഞു.

Follow us on :

Tags:

More in Related News