Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2025 09:37 IST
Share News :
മേപ്പയ്യൂർ:പാലക്കാട് വെച്ച് നടന്ന ഈ വർഷത്തെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം മേപ്പയ്യൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. സാങ്കേതിക നൈപുണിയുടെ വികാസം ലക്ഷ്യമിട്ട് ശാസ്ത്രമേളയുടെ ഭാഗമായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച സ്കിൽ ഫെസ്റ്റിൽ മേപ്പയ്യൂർ സ്കൂളിലെ വൊക്കേഷണൽ വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രോജക്ടുകളും പ്രദർശനങ്ങളും ഏറെ ശ്രദ്ധ നേടി. ശാസ്ത്രചിന്തയുടെ നവീനസാധ്യതകളുംസംഘമികവുംപ്രകടമാക്കുന്ന പരിപാടികൾ വിധികർത്താക്കളുടെയും കാഴ്ചക്കാരുടെയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റി.
സംസ്ഥാനതലത്തിൽ ഓൺ ദ സ്പോട്ട് വിഭാഗത്തിൽ മിനിയേച്ചർ ഗാർഡൻ മത്സരത്തിൽ മേപ്പയ്യൂരിലെ രണ്ടാം വർഷ ജി.എൻ.ആർ. വിദ്യാർത്ഥിനിയായ സൂര്യനന്ദ എസ്. രാജ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.രണ്ടാം വർഷ ജി.എൻ.ആർ വിദ്യാർത്ഥിയായ എസ്.കെ. മുഹമ്മദ് ഷരീഫ് സംസ്ഥാനതല ഓൺ ദ സ്പോട്ട് വിഭാഗത്തിൽ അക്വേറിയം സെറ്റിംഗ് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എഫ്. ടി.സി.പി കോഴ്സിലെ വിദ്യാർത്ഥികളായ കെ. സിദ്ധാർഥ് സച്ചിൻ എസ് ഷാജി എന്നിവർ ചേർന്ന് അവതരിപ്പിച്ച "സ്മാർട്ട് ട്രാഫിക് സിസ്റ്റം" എന്ന പ്രോജക്ടും സംസ്ഥാനതലത്തിൽ അംഗീകാരം നേടിയവയിൽ ഉൾപ്പെടുന്നു.
Follow us on :
Tags:
Please select your location.