Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ കുട്ടികൾക്ക് സംരക്ഷണമൊരുക്കിപീരുമേട്ആർ.ആർ.ടി സംഘം

15 Nov 2024 11:35 IST

PEERMADE NEWS

Share News :



പീരുമേട്:കാട്ടാന ശല്യത്തിൽ പൊറുതിപൊട്ടിയ പീരുമേട് നിവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുമ്പോൾ സ്കൂൾ കുട്ടികൾക്ക് കവചം ഒരുക്കി പീരുമേട് ആർ ആർ ടി സംഘം. കഴിഞ്ഞ ദിവസം നാലരയോടു കൂടി പീരുമേട് മരിഗിരി സ്കൂൾ കുട്ടികൾ ബസ് കാത്തുനിൽക്കുമ്പോൾ ഇവർക്കിടയിലേക്ക് കാട്ടാന പാഞ്ഞ് അടുത്തിരുന്നു. കുട്ടികൾ സ്കൂൾ കോമ്പൗണ്ടിൽ കയറിയാണ് രക്ഷപ്പെട്ടത്. ഇത് വലിയ പ്രതിഷേധത്തിനും ചർച്ചയ്ക്കും ഇടയായി. ഇന്നലെ കോൺഗ്രസ് നേതൃത്വത്തിൽ പീരുമേട്ടിലെ അർ ആർടി ഓഫീസ് ഉപരോധിക്കുകയും ഇന്ന് സിപിഎമ്മിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധം അടക്കമുള്ള സമരപരിപാടികൾ നടന്നുവരികയാണ്. നിലവിലുണ്ടായിരുന്ന ആർആർടി സംഘത്തിൽ നിന്ന് ആളുകളെ വെട്ടി കുറയ്ക്കുകയും വാഹനം കേടാവുകയും ചെയ്തത് പ്രതിസന്ധി രൂക്ഷമാക്കി. മാധ്യമ വാർത്തകളെ തുടർന്ന് വാഹനം ശരിയാക്കി യെങ്കിലും പെരിയാർ വെസ്റ്റ് ഡിവിഷന്റെ കീഴിലുള്ള ആർ.ആർ ടി സംഘത്തിന് ഈ വാഹനവുമായി ഉപ്പുപാറയിൽ വിറക് അടിക്കാൻ പോകണ്ട അവസ്ഥ ഉണ്ടായി. എരുമേലി റേഞ്ചിന് കീഴിലുള്ള മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന് വന സംരക്ഷണമാണ് അവർക്ക് നിശ്ചയിച്ചിട്ടുള്ള ജോലി എങ്കിലും വന്യമൃഗ ശല്യത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ചുമതല കൂടെ അവരുടെ മേലിൽ എത്തിയിരിക്കുകയാണ്. ലോക വനദിനത്തോടനുബന്ധിച്ച് വനമന്ത്രി കുട്ടിക്കാനം മരിയൻ കോളേജിൽ എത്തിയപ്പോൾ പീരുമേട് കേന്ദ്രീകരിച്ച് ഒരു ആർ.ആർ.ടി സംഘം രൂപീകരിക്കുമെന്നും ആവശ്യമായ സംവിധാനം ഒരുക്കുമെന്നും പറഞ്ഞിരുന്നു എന്നാൽ അത് വാഗ്ദാനമായി മാത്രം നിലനിൽക്കുകയാണ്. പരിമിതികൾക്കിടയിലും പീരിമേട്ടിൽ നിലവിലുള്ള അഞ്ചു പേർ അടങ്ങുന്ന ആർ ആർ ടി സംഘം സുത്യർഹമായ സേവനം നൽകുന്നുണ്ട്. ഇന്ന് രാവിലെ 8 മണി മുതൽ ഈ സംഘം  കുട്ടികൾക്ക് സംരക്ഷണം ഒരുക്കി നിലയുറപ്പിച്ചിട്ടുണ്ട്. ആന 8 മണിയോടുകൂടി പൈൻ കാട് ഭാഗത്തേക്ക് കയറി പോയിട്ടുണ്ട് വീണ്ടും തിരിച്ച് ഇറങ്ങി വരാനുള്ള സാധ്യത കണക്കാക്കിയാണ് സംഘം അവിടെ നിലനിർപ്പിച്ചിട്ടുള്ളത്.

Follow us on :

More in Related News