Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളപ്പൊക്ക സാധ്യതയുള്ളപ്പോൾ പറമ്പിക്കുളം ആളിയാർ കരാർ നിർത്തിവയ്ക്കണം- പ്രതിഷേധ പ്രളയമായി ജല ജാഗ്രത സത്യാഗ്രഹം.

06 Aug 2024 21:10 IST

WILSON MECHERY

Share News :

 ചാലക്കുടി:

"ചാലക്കുടിപ്പുഴ തടത്തിൽ വെള്ളപ്പൊക്ക സാധ്യതയുളള സമയങ്ങളിൽ പറമ്പിക്കുളം ആളിയാർ കരാർ നിർത്തിവയ്ക്കണം എന്ന് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ആവശ്യപ്പെട്ടു.

ജലജാഗ്രത സമിതി യും ചാലക്കുടിറിവർ പ്രൊട്ടക്ഷൻ ഫോറവും ചേർന്ന് നടത്തിയ ജല ജാഗ്രത സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ .

ജൂലായ് 29 ന് പുഴയിൽ വലിയ തോതിൽ വെള്ളം കയറുന്നതുവരെ തനിക്ക് അറിയിപ്പൊന്നും ലഭിച്ചില്ല. പുഴക്ക് കുറുകെയുള്ള ഓരോ അണക്കെട്ടിലും മഴക്കാലത്ത് ആവശ്യമായ ഇടം ഉണ്ടാക്കുതിനാവശ്യമായ രീതിയിൽ മാനദണ്ഡങ്ങൾ പുതുക്കേണ്ടതുണ്ട് .

പെരിങ്ങൽക്കുത്തിലും പീച്ചിയിലും അണക്കെട്ടുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് ചാലക്കുടിപ്പുഴതടത്തിലും കരിവന്നൂർ പുഴതടത്തിലും വെള്ളപൊക്കം സൃഷ്ടിച്ചത്.

ചാലക്കുടിപ്പുഴത്തടത്തിലെ മുഴുവൻ അണക്കെട്ടുകളും അതിവേഗം നിറഞ്ഞു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, അടിയന്തരമായി അണക്കെട്ടുകളിൽ പ്രളയ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ജലജാഗ്രത സത്യഗ്രഹം പ്രതിഷേധ പ്രളയമായി മാറി.

മഴക്കാലത്ത് പെരിങ്ങൽക്കുത്തിലെ ജലനിരപ്പ് 415 മീറ്ററിൽ നിർത്തുക. പറമ്പിക്കുളത്തെ പരമാവധി ജലനിരപ്പ് 1820 അടിയായി നിശ്ചയിക്കുക.

കാലവർഷക്കാലത്ത് കേരള ഷോളയാറിലെ ജലസംഭരണം 75% ൽ പരിമിതപ്പെടുത്തുക.

മഴയേയും ജലസ്ഥിതിയേയും സംബന്ധിച്ച വിവരങ്ങൾ തത്സമയം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ സത്യഗ്രഹം മുന്നോട്ടുവച്ചു.ജല ജാഗ്രതാ സത്യഗ്രഹത്തിന് ഐക്യദാർഢ്യം പകർന്ന് ജയൻ ജോസഫ് പട്ടത്ത്  പ്രളയരക്ഷ എന്ന പേരിൽ നിശ്ചലദൃശ്യവും നടത്തി.

 ഫ്രൊ.കുസുമം ജോസഫ് അധ്യക്ഷയായിരുന്നു.

ചാലക്കുടി പുഴയും പ്രളയവുമായി ബന്ധപ്പെട്ട വിഷയാവതരണം - റിവർ പ്രൊട്ടക്ഷൻ ഫോറം കൺവീനർ എസ്. പി. രവി നടത്തി.നഗര സഭ ചെയർമാൻ

 എബി ജോർജ്ജ്, 

അഡ്വ. ബിജു എസ്. ചിറയത്ത്,വി.ഒ. പൈലപ്പൻ,

ലീന ഡേവീസ്,

സിന്ധു ലോജു, 

ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ ,

ഫാ: വർഗ്ഗീസ് പാത്താടൻ ,

ഹരി മൂർക്കന്നൂർ ,

വിൽസൻ മേച്ചേരി,

ഡെന്നീസ് കെ. ആൻ്റണി ,ഫാ.ജോയേൽ

ചെറുവത്തൂർ ,

മുരളീധരൻ,

പ്രജിത്ത് ,

യൂജിൻ മൊറേലി,

തോമസ് പുതുശ്ശേരി ,

അഡ്വ. കെ.ആർ. സുമേഷ്,

ജിജൻ മത്തായി ,

ജോർജ്ജ് തോമസ് ഉള്ളാട്ടിക്കുളം ,

സാജൻ കൊടിയൻ, ജയൻജോസഫ് പട്ടത്ത്,

കലാഭവൻ ജയൻ ,

കെ.എം. ഹരിനാരായണൻ ,

ഫാ. ജോൺ കവലക്കാട്ട് ,

ഷിബുവാലപ്പൻ ,

പി.കെ. കിട്ടൻ,

പ്രാഫ.വത്സൻ വാതുശ്ശേരി,

ദീപു ദിനേശ്,യു.എസ് അജയകുമാർ.ഐ.ഐ. അബ്ദുൾ മജീദ്, 

സുരേഷ് മുട്ടത്തി മുതലായവർ സംസാരിച്ചു.

Follow us on :

More in Related News