Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേറ്റുവ അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ട നീക്കം ചെയ്യണം..

28 Jul 2024 19:06 IST

MUKUNDAN

Share News :

ചാവക്കാട്:ചേറ്റുവ അഴിമുഖത്ത് രൂപപ്പെട്ട മണൽ അടിയന്തരമായി നീക്കം ചെയ്യണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.നിരവധി വർഷങ്ങളായി മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്ന ഒരു വിഷയമാണ്.മണൽത്തിട്ട രൂപപ്പെട്ടത് മൂലം മത്സ്യബന്ധന യാനങ്ങൾ അതിൽ തട്ടി നിരവധി മത്സ്യ തൊഴിലാളികൾ മരണപ്പെടുകയും,മത്സ്യബന്ധന യാനങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്.ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്കും മറ്റു ഗവൺമെന്റ് അധികാരികൾക്കും ഈ അപകടാവസ്ഥ നേരിട്ട് അറിയാവുന്നതാണ്.മത്സ്യത്തൊഴിലാളികളും,മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കന്മാരും നിരവധി തവണ ഫിഷറീസ് ഡിപ്പാർട്ട്മെന്റിലും,സർക്കാരിന്റെ ബന്ധപ്പെട്ട ആളുകൾക്കും പരാതി നൽകിയിട്ടുണ്ട്.ഇതിന് ഒരു പരിഹാരം ഉണ്ടാക്കുവാൻ അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ല.മത്സ്യത്തൊഴിലാളികളുടെ ജീവനും അവരുടെ ജീവനോപാധി മാർഗമായ മത്സ്യബന്ധന യാനങ്ങൾക്കും അടിയന്തിരമായി സംരക്ഷണം നൽകണമെന്ന് സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.

Follow us on :

More in Related News