Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീപുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ക്ഷേത്രഭൂമി സംരക്ഷണ സമാഹരണ യജ്ഞം സംഘടിപ്പിച്ചു

23 Mar 2025 21:19 IST

MUKUNDAN

Share News :

ചാവക്കാട്:ശ്രീപുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴിയും,ഓഫീസും കമ്പിവേലി കെട്ടി അടച്ചുകെട്ടുവാൻ വന്ന നടപടിക്കെതിരെ ഭക്തജന സംഗമം നടത്തി.ക്ഷേത്ര ഭൂമി കരഗതമാക്കുന്നതിനെതിരെയുള്ള വെല്ലുവിളികളെ നേരിടാനും,ആവശ്യമായ ധനസമാഹരണം നടത്തുവാനും യോഗം തീരുമാനിച്ചു.ക്ഷേത്രാങ്കണത്തിൽ വെച്ച്‌ നടത്തിയ ക്ഷേത്രഭൂമി സംരക്ഷണ സമാഹരണ യജ്ഞം മമ്മിയൂർ ദേവസ്വം മുൻചെയർമാനും,ക്ഷേത്രം രക്ഷാധികാരിയുമായ മോഹൻദാസ് ചേലനാട്ട് ഉദ്ഘാടനം ചെയ്തു.ക്ഷേത്രം പ്രസിഡന്റ് എം.ബി.സുധീർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വി.പ്രേംകുമാർ സ്വാഗത പ്രസംഗം നടത്തി.ട്രഷറർ സി.കെ.ബാലകൃഷ്ണൻ,ക്ഷേത്രം മുൻ പ്രസിഡന്റ് വേണുഗോപാൽ കരിപ്പോട്ട്,കെ.ആർ.മോഹൻ,ടി.ജെ.പ്രമോദ്,ഇ.വി.ശശി,എം.ടി.ബാബു,എ.വേലായുധകുമാർ,ടി.കെ.ദാസൻ,എം.എ.ജയരാജൻ,സി.കെ.മനോജ്,എം.എസ്.ഷിജു,കെ.കെ.സുബ്രഹ്മണ്യൻ,പി.സി.വേലായുധൻ എന്നിവർ പ്രസംഗിച്ചു.യജ്ഞത്തിൻ്റെ വിജയത്തിനായി 75 അംഗ കമ്മിറ്റി രൂപീകരിച്ചു.പുതിയ ഭാരവാഹികളായി വേണുഗോപാൽ കരിപ്പോട്ട്(മുഖ്യരക്ഷാധികാരി),അഡ്വ.കെ.ആർ.രജിത് കുമാർ,തോട്ടുപുറത്ത് ദാസൻ,എം.എ.ജയരാജൻ(രക്ഷാധികാരികൾ),മോഹൻദാസ് ചേലനാട്ട്(ചെയർമാൻ),കെ.ആർ.മോഹൻ(ജനറൽ കൺവീനർ),ടി.ബി.സജീഷ്(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.  


Follow us on :

More in Related News