Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 22:14 IST
Share News :
മേപ്പയ്യൂർ: സ്വാതന്ത്ര്യ സമരസേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർക്ക് മഹാത്മ പുരസ്ക്കാരം. ബാലുശ്ശേരി ബാപ്പുജി എഡുക്കേഷൻ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഗാന്ധിയൻ ചിന്തകളിലധിഷ്ഠിതമായി സാമൂഹ്യ-രാഷ്ട്രീയ-സന്നദ്ധ സേവന രംഗത്ത് പ്രവർത്തിച്ചുവരുന്നവർക്ക് നൽകിവരുന്ന മഹാത്മ പുരസ്കാരത്തിന് 2024 ൽ സ്വാതന്ത്ര്യ സമര സേനാനി മേപ്പയ്യൂർ സ്വദേശി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരെയാണ് തിരഞ്ഞെടുത്തത്. പതിനായിരത്തിയൊന്നു രൂപയും ഗാന്ധി ശില്പവുമടങ്ങുന്നതാണ് പുരസ്ക്കാരം.കുഞ്ഞിക്കണ്ണൻ നമ്പ്യാർക്കുള്ള പുരസ്ക്കാര സമർപ്പണം 2025 ജനുവരി 22 ന് ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് അദ്ദേഹത്തിന്റെ മേപ്പയ്യൂർ അയ്യറോത്ത് വസതിയിൽ വെച്ച് ഷാഫി പറമ്പിൽ എം.പി നിർവ്വഹിക്കും.ട്രസ്റ്റ് ചെയർമാൻ ടി.പി. ബാബുരാജ് അദ്ധ്യക്ഷതവഹിക്കും.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ മുഖ്യാതിഥിയായി പങ്കെടുക്കും . സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
Follow us on :
Tags:
More in Related News
Please select your location.