Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തടത്തിൽ പറമ്പ സ്കൂളിൽ 1987 എസ് എസ് സി ബാച്ചിൻ്റെ സംഗമം നടന്നു

13 Jan 2025 11:59 IST

Saifuddin Rocky

Share News :

ഒളവട്ടൂർ :ഗവ:ഹയർ സെക്കൻഡറി സ്കൂൾ തടത്തിൽ പറമ്പയിലെ 1987 എസ്.എസ്..സി ബാച്ച് വിദ്യാർത്ഥികളുടെ സംഗമം സ്കൂൾ ഹാളിൽ നടന്നു."വളപ്പൊട്ടുകൾ 2025" എന്ന് പേരിട്ട പരിപാടിയിൽ ബാച്ചിലെ 55 പേരിൽ 42 പേർ പങ്കെടുത്തു. ആറുപേർ ഇക്കാലയളവിൽ മരണപ്പെട്ടിരുന്നു. കുറച്ചു പേർ പ്രവാസികളുമാണ്.


നീണ്ട 37 വർഷത്തിന് ശേഷം നടന്ന ഒത്തുചേരൽ സന്തോഷത്തിൻ്റെയും നൊമ്പരത്തിൻ്റെയും പങ്കിടൽ വേദിയായി. ചരിചയം പുതുക്കൽ , വിട പറഞ്ഞവരെ അനുസ്മരിക്കൽ, അദ്ധ്യാപകരെ ആദരിക്കൽ, ക്ലാസ് റൂം പുനസൃഷ്ടിക്കൽ, വിവിധ കലാ പരിപാടികൾ തുടങ്ങിയവ സംഗമത്തിൻ്റെ ഭാഗമായി നടന്നു.


സംഗമത്തിൽ 1987 കാലത്ത് സ്കൂളിലെ അദ്ധ്യാപകരായിരുന്ന കെ.കെ. വീരാൻകുട്ടി , കെ. വിജയലക്ഷ്മി, പി. അഹമ്മദ് കുട്ടി , എൽ. രമണി , ഇസ്മാഈൽകുട്ടി,കെ.കെ. മോനുദ്ധീൻ തുടങ്ങിയവരും സംബന്ധിച്ചു.


സംഘാടക സമിതി ചെയർമാൻ ടി.കെ. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. സി. അബ്ദുൽ നാസർ , നിയാസ് ബാബു , കെ.സി. റസിയ, കെ. ആലിക്കോയ,എം.കെ. ഗഫൂർ , സൈറ ബാനു , എ.എം. അബ്ദു റസാഖ്, എൻ.കെ. ബഷീർ , സൈദലവി , മുഹമ്മദ് തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News