Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രകൃതിക്ഷോഭം - നരിപ്പറ്റയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

30 Jul 2024 17:34 IST

Asharaf KP

Share News :


നരിപ്പറ്റ: വാണിമേൽ പഞ്ചായത്തിലെ മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനെ തുടർന്ന് വാണിമേൽ പുഴ കരകവിഞ്ഞൊഴുകി നരിപ്പറ്റ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി ചെളിയും അവശിഷ്ടങ്ങളും വന്നടിയുകയും, കുടിവെള്ള സ്രോതസ്സുകൾ മലിനമാകുകയും ചെയ്ത സാഹചര്യത്തിൽ എലിപ്പനി, മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി, മെഡിക്കൽ ഓഫീസർ ഡോക്ടർ ഷാരോൺ എം.എ. എന്നിവർ അറിയിച്ചു. പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ദുരിതനിവാരണ പ്രവർത്തനങ്ങളിലും, ശുചീകരണ പ്രവർത്തനങ്ങളിലും ഏർപ്പെട്ട പഞ്ചായത്തിലെ ആർ.ആർ.ടി./സന്നദ്ധ പ്രവർത്തകർക്ക് എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ വിതരണം ചെയ്തു. ഉരുൾപൊട്ടലിൽ കാലിന് പരിക്കേറ്റ വൃദ്ധയെ പഞ്ചായത്ത് പാലിയേറ്റീവ് ടീം ആശുപത്രിയിൽ എത്തിച്ചു. 

കുടിവെള്ള സ്രോതസ്സുകൾ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, മലിന ജലസമ്പർക്കത്തിൽ ഏർപ്പെടുന്നവർ എലിപ്പനിക്കെതിരെ ആരോഗ്യവകുപ്പ് സൗജന്യമായി വിതരണം ചെയ്യുന്ന പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

Follow us on :

More in Related News