Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാപ്പാട് ഡിവിഷനിൽ ഭരണ ഘടനാ സാക്ഷരത പദ്ധതിക്ക് തുടക്കം

20 Aug 2024 08:11 IST

- Enlight Media

Share News :

ചേമഞ്ചേരി : ജനങ്ങളെ ഭരണ ഘടനയെ കുറിച്ച് പഠിപ്പിക്കാനും മൗലിക അവകാശങ്ങളെ പറ്റി

ബോധവത്കരിക്കിന്നതിനും

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി യും സിൻകോ റൂറൽ ഫൌണ്ടേഷനും മറ്റു സർക്കാർ എജൻസികളുമായി സഹകരിച്ചു

ഡിവിഷനിലെ 10വയസ്സിനു മുകളിലുള്ള എല്ലാവർക്കും

ഭരണഘടനസാക്ഷരത ക്ലാസ്സ്‌ നടത്തും

ഇതിലൂടെ സംസ്ഥാന ത്തെ ആദ്യ സമ്പൂർണ ഭരണ ഘടനാ സാക്ഷരതബ്ലോക്ക് ഡിവിഷൻ ആക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

ഭരണ ഘടന മൂല്യങ്ങളെ കുറിച്ചും, പൗരൻമാരുടെ

അവകാശങ്ങളെ കുറിച്ചും

ദൈനംദിനജീവിത ത്തിന്റെ ഭാഗമാ ക്കുന്നതിന് ഓരോ വ്യക്തിയെയും പ്രാപ്തരാക്കുക,ബോധവത്കരണം നടത്തുക എന്നതാണ് ലക്ഷ്യം.50പേരെ പരിശീലനത്തിനായി തെരെഞ്ഞെടുക്കും

പൊതുജനങ്ങളെ ഗ്രൂപ്പുകളായി തിരിച്ചു ഒരു വാർഡിൽ 30ക്ലാസുകൾ സംഘടിപ്പിക്കും നാലു മാസം കൊണ്ട് പരിശീലനം പൂർത്തിയാക്കും. റിപ്പബ്ലിക് ദിനത്തിൽ സമ്പൂർണ ഭരണ ഘടന സാക്ഷരത ഗ്രാമ മായി പ്രഖ്യാപിക്കും. എല്ലാ വീടുകളിലും ഭരണ ഘടനയുടെ ആമുഖം ലാമിനേറ്റു ചെയ്തു പതിക്കും

വർത്തമാന സാഹചര്യത്തിൽ ഭരണഘടനയെയും അവകാശങ്ങളെയും

കുറിച്ച് അറിഞ്ഞിരിക്കേണ്ടത്

അത്യാവശ്യ മായതിനാലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്

പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ്‌ പി ബാബുരാജ് നിർവഹിച്ചു

ഡിവിഷൻ ബ്ലോക്ക് മെമ്പർ എംപി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു.

കോഡിനേറ്റർ യു വി ബാബുരാജ് പദ്ധതി വിശദീകരിച്ചു

ജില്ലാ പഞ്ചായത്ത്‌ മെമ്പർ

എംപി ശിവാനന്ദൻ

മുഖ്യ പ്രഭാഷണം നടത്തി

പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസൺ

അതുല്യ ബൈജു

ഭരണഘടനയുടെ ആമുഖം വായിച്ചു

ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വി ഷരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു

സ്കൂൾ ഹെഡ് മാസ്റ്റർ ജോർജ്, വാർഡ് കൺവീനർ എ ടി ബിജു,ടി വി ചന്ദ്രഹാസൻ,പി കെ ഇമ്പിച്ചി അഹമ്മദ് പിപി.അനീഷ് സംസാരിച്ചു വാർഡ് സി ഡി എസ്‌ അംഗം വി തസ്‌ലീന നന്ദി പറഞ്ഞു

Follow us on :

More in Related News