Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.ബാബുരാജ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു

08 Jun 2024 17:52 IST

Saifuddin Rocky

Share News :

മുതുവല്ലൂർ:

സി.പി.ഐ പരതക്കാട് ബ്രാഞ്ച് ഓഫീസ് (സഖാവ് കെ.ബാബുരാജ് സ്മാരക മന്ദിരം ) സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി കൃഷ്ണദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ബാപ്പുട്ടി പരതക്കാട് അധ്യക്ഷനായി.

കെ.ബാബുരാജിൻ്റെ ഫോട്ടോ അനാഛാദനം ഉദ്ഘാടകൻ നിർവഹിച്ചു.

ജില്ലാ അസി.സെക്രട്ടറി ഇരുമ്പൻ സൈതലവി, മണ്ഡലം സെക്രട്ടറി ഇ. കുട്ടൻ, രാജേഷ് മാസ്റ്റർ,അരവിന്ദൻ മാസ്റ്റർ, സി.പി.നിസാർ,

നൗഷാദ് കടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.

മുതുവല്ലൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ജീവകാരുണ്യ പ്രവർത്തകരായ ശശി രാജൻ പനയങ്ങാട്, ഗഫൂർ ഒന്നാം മൈൽ(കോഴിക്കോട് മെഡിക്കൽ കോളേജ്), യൂട്യൂബർമാർമാരായ

തിരുപ്പൻമുക്ക് ടീം, കായികതാരങ്ങളായ റാഷിഫ് (ക്രിക്കറ്റ്), ലാസിം അമാനുള്ള(ഫുട്ബോൾ പരിശീലകൻ), പാലിയേറ്റീവ് പ്രവർത്തകൻ

കുന്നത്ത് മൊയ്തീൻ കുട്ടി, എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ലോക്കൽ സെക്രട്ടറി അസ്ലം ഷേർഖാൻ സ്വാഗതവും സുജിത്ത് മണ്ണാറക്കൽ നന്ദിയും പറഞ്ഞു.

Follow us on :

More in Related News