Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jan 2025 09:40 IST
Share News :
മേപ്പയ്യൂർ : മലയാള കാവ്യസാഹിതി ഏർപ്പെടുത്തിയ 2024 ലെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ് വി.പി.ഉണ്ണിയുടെ 'വേരിനെ ചുംബിക്കുന്ന ഇല' എന്ന കൃതിയ്ക്ക് . 89 കവിതകൾ അടങ്ങുന്ന സമാഹാരം കഴിഞ്ഞ വർഷമാണ് പ്രസിദ്ധീകൃതമായത്. ക്യാഷ് പ്രൈസ്, ഫലകം, പ്രശസ്തിപത്രം എന്നിവ അടങ്ങുന്ന അവാർഡ് ജനുവരി 12ന് കൊച്ചിയിൽ നടക്കുന്ന സാഹിതീ സമ്മേളനത്തിന്റെ സമാപന സഭയിൽ പ്രൊഫ. എം. തോമസ് മാത്യു സമ്മാനിക്കും. ഡോ. ദേശമംഗലം രാമകൃഷ്ണൻ, ഡോ. കൂമുള്ളി ശിവരാമൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുത്തത്.ആവള ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ച വി.പി.ഉണ്ണി ഇപ്പോൾ മുയിപ്പോത്ത് പ്രവർത്തിക്കുന്ന പാലിയേറ്റീവ് സെന്ററിന്റെ ജനറൽ സെക്രട്ടറിയാണ്.
വിദ്യാർത്ഥികളാണ്.
Follow us on :
Tags:
More in Related News
Please select your location.