Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jan 2025 11:56 IST
Share News :
മേപ്പയൂർ: ഇന്ത്യ റിപ്പബ്ലിക്കായതിന്റെ മധുര സ്മരണയിൽ ചാവട്ട് മഹല്ല്കമ്മിറ്റിയുടെയും,ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ചാവട്ട് ജുമാഅത്ത് പള്ളി അങ്കണത്തിൽ ദേശീയ പതാകയുയർത്തി.മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മദ് പതാകയുയർത്തി.മദ്രസ സദർ മുഅല്ലിം വി.കെ. ഇസ്മായിൽ മന്നാനി പ്രാർത്ഥനക്ക് നേതൃത്വം നൽകി.മഹല്ല് ജനറൽ സെക്രട്ടറി എം.കെ അബ്ദുറഹിമാൻ മാസ്റ്റർ,സി.കെ മൊയ്തി ഹാജി,കെ.സി ഇബ്രാഹിം ഹാജി,സി.ഇ അഷറഫ് മാസ്റ്റർ,മലയിൽ അബ്ദുറഹിമാൻ,ടി.കെ. മുഹമ്മദ്,സാഹിർ ഡാലിയ,പി.കെ. കുഞ്ഞമ്മത് മുസ് ല്യാർ,പി.പി നജീബ് മന്നാനി,ഷാഹുൽ ഹമീദ് മുസ് ല്യാർ എന്നിവർ സന്നിഹിതരായി.തുടർന്ന് മധുര പലഹാരം വിതരണവും നടന്നു.
Follow us on :
Tags:
More in Related News
Please select your location.