Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണം: കൾച്ചറൽ ഫോറം

24 Aug 2024 23:33 IST

Preyesh kumar

Share News :

കോഴിക്കോട്: മലയാള സിനിമാരംഗവുമായി ബന്ധപ്പെട്ട് കലാകാരികളായ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പഠിക്കുന്നതിന് വേണ്ടി കേരളസർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മറ്റിയുടെ റിപ്പോർട്ടിലെ ഭാഗികമായി വെളിപ്പെടുinത്തപ്പെട്ട കാര്യങ്ങൾ പോലും അതീവ ഗുരുതരവും കേരളീയ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റാരോപിതരായ മുഴുവൻ പേരെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരേണ്ടുന്ന ഉത്തരവാദിത്തം സർക്കാറിനുണ്ട്.മലയാള സിനിമാരംഗത്തെ നിയന്ത്രിക്കുന്നത്‌,ചില നടൻമാരും നിർമ്മാതാക്കളും സംവിധായകരും ചേർന്ന ഒരു മാഫിയാ സംഘമാണെന്ന് പ്രസിദ്ധനടൻ തിലകൻ മുമ്പൊരിക്കൽ തുറന്നു പറഞ്ഞിട്ടുള്ള കാര്യമാണിപ്പോൾ ഹേമ കമ്മിറ്റിയിലൂടെ വെളിവാക്കപ്പെടുന്നത്‌.


തൊഴിൽ ചൂഷണവും,ബലാത്കാരങ്ങളും ലൈംഗിക പീഢനവും,നടത്താൻ തങ്ങൾക്കധികാരമുണ്ടെന്ന് സ്വയം പ്രഖ്യാപിച്ച് തിന്നും കുടിച്ചും മദിച്ചും ആരാലും ചോദ്യം ചെയ്യപ്പെടാതെ മദയാനകൾ കണക്കെ വളർന്നു വന്നിട്ടുള്ള ഈ ക്രിമിനൽ സംഘത്തെ നിലയ്ക്ക് നിർത്താൻ കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു. 


ജസ്റ്റിസ് ഹേമ കമ്മറ്റി മുമ്പാകെ മൊഴി കൊടുത്തിട്ടുള്ളവരാരെങ്കിലും പരാതി തന്നാൽ നടപടി സ്വീകരിക്കാം എന്ന സർക്കാർ വാദം അംഗീകരിക്കാവുന്നതല്ല.സ്വമേധയാ കേസെടുക്കാനുള്ള അധികാരം സർക്കാറിനുണ്ട്.

അതാണ് ഹൈക്കോടതിയും പറഞ്ഞിട്ടുള്ളത്

.മലയാള മുഖ്യധാരാ ചലച്ചിത്ര വ്യവസായ മേഖലയെ നിയന്ത്രിക്കുന്നത്‌ അധോലോകസമാനമായ സംഘമാണെന്ന്‌ ഒരു സംശയവുമില്ലാത്ത വിധം സർക്കാർ തന്നെ നിശ്യിച്ചിട്ടുള്ള,ജസ്റ്റിസ് ഹേമ കമ്മറ്റിയിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ,ഒരു തൊഴിലിടം എന്ന നിലയിൽ സിനിമാരംഗത്ത് ഭയലേശമെന്യേ അന്തസ്സായി തൊഴിലെടുക്കാനുള്ള സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടണം.അതിനുള്ള നിയമപരമായ ഉത്തരവാദിത്തം സർക്കാർ നിർവ്വഹിച്ചേ തീരൂ.


കലാകാരികൾക്ക്‌ വസ്ത്രം മാറാനും ശുചിമുറി ഉപയോഗിക്കാനുമുള്ള സൗകര്യം ഉറപ്പുവരുത്തുക,വാഗ്ദാനം ചെയ്ത വേതനം ഉറപ്പുവരുത്തുക എന്നീ പ്രാഥമിക വിലയിരുത്തൽ പോലും കാണാനോ പരിഗണിക്കാനോ തയ്യാറാകാതെ അഞ്ചോളം വർഷങ്ങൾ റിപ്പോർട്ടിനുമുകളിൽ അടയിരുന്ന സർക്കാർ തീർച്ചയായും ഈ വിഷയത്തിൽ കുറ്റവാളികൾക്കും മാഫിയാ സംഘത്തിനുമൊപ്പം തന്നെയാണ്‌ എന്നതിൽ സംശയമില്ല. 


ഇപ്പോൾ ഉണ്ടായ ഗുരുതരമായ മി-ടു വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആരോപിതരായ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനും ഇടവേള ബാബുവിനുമെതിരെ അന്വേഷണം ആരംഭിക്കണമെന്ന് കൾച്ചറൽ ഫോറം ആവശ്യപ്പെടുന്നു.സർക്കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സാംസ്കാരികസ്ഥാപനത്തിന്റെ തലപ്പത്ത്‌ ഇത്തരം ഒരാൾ ഇനിയും തുടരാൻ അനുവദിക്കാത്ത നിലയിൽ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ സർക്കാർ തയാറാകേണ്ടതുണ്ട്‌.


ഇദ്ദേഹത്തിനെതിരെ മുൻകാലങ്ങളിൽ ഗുരുതരമായ ആരോപണങ്ങൾ പലതുണ്ടായിട്ടും,ചലച്ചിത്ര അക്കാദമി ഭാരവാഹികൾ പോലും വളരെ പരസ്യമായിത്തന്നെ പ്രതികരിച്ചിട്ടും രഞ്ജിത്തിനെ സർക്കാർ സംരക്ഷിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌.‌ഇനിയും ഇത്തരം നടപടികൾ തുടരുന്നത്‌ അപലപനീയവും സാംസ്കാരിക കേരളത്തിന്‌ അപമാനകരവുമാണ്‌.

.ചലച്ചിത്ര അക്കാദമി ചെയർമാൻ രജ്ഞിത്തിനെയും ഇടവേള ബാബുവിനെയും സ്ത്രീ പീഢന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യണം എന്നും കൾച്ചറൽ ഫോറം സർക്കാറിനോട് ആവശ്യപ്പെട്ടു.




Follow us on :

Tags:

More in Related News