Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എഴുത്തിന്റെ കുലപതിയുടെ സ്നേഹ സമ്മാനാമായി എഴുത്താണി

26 Dec 2024 12:58 IST

enlight media

Share News :

കോഴിക്കോട് : കഴിഞ്ഞ മാസം കണ്ടപ്പോൾ എന്റെ കീശയിലിരുന്നപഴഞ്ചൻ പേനയെ കുറിച്ച് എം ടി ചോദിച്ചു.

2005 മെയിൽ അന്ന് ഒരു മാസികയുടെ എഡിറ്റർ ആയി പ്രവർത്തിക്കുമ്പോൾ അഡ്വൈസർ ആയിരുന്ന തെരുവത് രാമൻ സാർ ഒരിക്കൽ ചെറൂട്ടി നഗറിലെ അദ്ദേഹത്തിന്റെ വീട്ടിലേക്കു വിളിച്ചപ്പോൾ സമ്മാനിച്ചതായിരുന്നു ആ പേന. അന്ന് മുതൽ ഇന്ന് വരെ നീണ്ട 18 വർഷമായി, 2009 ഒക്ടോബര് 19 നു കോഴിക്കോട് ടൌൺ ഹാളിൽ വെച്ച് ബന്ധുക്കൾ അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കൈമാറുന്ന ചടങ്ങിന് വരെ എന്റെ പോക്കെറ്റിൽ സാക്ഷിയായി ഈ പേന ഉണ്ട്.

രണ്ടാമൂഴവും നാല് കെട്ടും മഞ്ഞും അങ്ങിനെയെല്ലാം വായിച്ചു വളർന്നു എഴുത്തിന്റെ ലോകത്തുള്ള എന്റെ പ്രയാണത്തിൽ ഒരു അനിർവ്വചനീയ പിന്തുണയായി തൊണ്ണൂറിന്റെ നിറവിൽ വിശ്രമ ജീവിതം നയിക്കുന്ന അഭിവന്ദ്യനായ എം ടി സ്വന്തം വസതിയിൽ വെച്ച് സമ്മാനിച്ചതാണ് ഈ പാർക്കർ പേന.

ഒപ്പം ആശംസയായി ഈ പേന കൊണ്ടുള്ള ആദ്യ എഴുത്തും ഒരുപാട് സന്തോഷം തോന്നിയ നിമിഷണങ്ങൾ.


ദിൽകാ ടുകടാ മേം കാകജ് ബനായാ...

അക്‌ഗീ മേം കട്ട കാനീ...

അക്‌ഗാം കജ്ജലാ മേം ഷാഹി ബനാവാം...

ഹസുവാം പാനീ...

ആ പാണീ..


ഹൃദയത്തിൻ്റെ ഒരു കഷ്ണം കടലസക്കി..

വിരൽ മുറിച്ച് പേനയാക്കി..

കാജൽ കണ്ണീരിൽ ചാലിച്ച് മഷിയാക്കി..

ഞാൻ നിനക്ക് സന്ദേശമെഴുതട്ടെയോ?


മഞ്ഞിൻ കണങ്ങൾ ബാക്കിയാക്കി വിട പറയുന്ന പ്രിയപ്പെട്ട എം ടീ ക്ക് ആദരാഞ്ജലികൾ


വി എ യൂസഫ്

Follow us on :

More in Related News