Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കീഴേടം രാമൻ നമ്പൂതിരിയുടെ സസ്പെൻഷൻ...കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രതിഷേധിച്ചു

13 Feb 2026 19:30 IST

MUKUNDAN

Share News :

ഗുരുവായൂർ:കൃത്യ നിഷ്ഠയോടും ഭക്തിയോടും കൂടി ഗുരുവായുരപ്പനെ അരനൂറ്റാണ്ടിലധികം സേവിച്ച കീഴേടം രാമൻ നമ്പൂതിരിയെ തക്കതായ കാരണമില്ലാതെയും,അഹന്ത മൂത്തും സസ്പെൻഡ് ചെയ്‌ത ഗുരുവായൂർ ദേവസ്വം ബോർഡിന്റെ നടപടിയിൽ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ താലൂക്ക് സമിതി പ്രതിഷേധം രേഖപ്പെടുത്തി.99 ദിവസം കഴിഞ്ഞിട്ടും സസ്പെൻഷൻ പിൻവലിക്കാത്ത ഭരണ സമിതിയുടെ നടപടി നിന്ദ്യവും കാടത്തവുമാണെന്ന് സമിതി കുറ്റപ്പെടുത്തി.മലർ നിവേദ്യത്തിന് മുൻപ് ഭഗവാന് കിരീടം വെച്ച സമയത്ത് തുടർ ചടങ്ങുകൾക്ക് നട അടക്കുക എന്നുള്ളത് ഗുരുവായൂർ ക്ഷേത്രത്തിലെ നൂറ്റാണ്ടുകളായുളള ആചാരത്തിൻ്റെ ഭാഗമാണ്.ആ സമയത്ത് പുറത്തുണ്ടായിരുന്ന ഗുരുവായൂർ സമിതിയംഗത്തിന് വേണ്ടപ്പെട്ടവർക്ക് അത് ഇഷ്‌ടപ്പെട്ടില്ല.ആ വിരോധം വെച്ച് ബന്ധപ്പെട്ട മെമ്പറുടെ താല്‌പര്യ പ്രകാരം ദേവസ്വം ബോർഡ് വളരെ സാത്വികനായ രാമൻ നമ്പൂതിരിക്കെതിരെ നടപടി എടുത്തത് അക്ഷന്തവ്യമായ തെറ്റും,ഭഗവാനേക്കാൾ മുകളിലാണ് ദേവസ്വം ബോർഡ് എന്ന അഹങ്കാരവുമാണെന്ന് സമിതി കുറ്റപ്പെടുത്തി.ഭരണ സമിതി അംഗങ്ങൾക്കും ബന്ധുക്കൾക്കും ഇഷ്‌ടമുള്ള സമയത്ത് തൊഴാൻ ഗുരുവായൂർ ക്ഷേത്രം അവരുടെ തറവാട്ട് ക്ഷേത്രമല്ല എന്നും സമിതി പറഞ്ഞു.എത്രയും വേഗം സസ്പെൻഷൻ ഉത്തരവ് പിൻവലിച്ച് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.യോഗത്തിൽ താലൂക്ക് പ്രസിഡന്റ് അഡ്വ.കെ.എസ്.പവിത്രൻ അധ്യക്ഷത വഹിച്ചു.ടി.പി.മുരളി,പി.വത്സലൻ,ജയരാമൻ,മുകുന്ദരാജ,രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.




Follow us on :

More in Related News