Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നഗരസഭയിലേക്ക് കോൺ. മാർച്ചും ധർണയും .

31 Aug 2024 14:09 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : നഗരസഭയിൽ ദുർഭരണമാണെന്ന് ആരോപിച്ച് പ്രതിഷേധ മാർച്ചും ധർണയും .

കോൺഗ്രസ് പ്രവർത്തകർ മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ച് കവാടത്തിൽ പോലീസ് തടഞ്ഞു . ബലം പ്രയോഗിച്ച് നഗരസഭക്കുള്ളിലേക്ക് പ്രവേശിക്കാൻ പ്രവർത്തകർ ശ്രമിച്ചത് നേരിയ സംഘർഷത്തിനും പോലീസുമായുള്ള ബലപ്രയോഗത്തിനും ഇടയാക്കി . തുടർന്ന് നടത്തിയ ധർണ 

കെ പി സി സി അംഗം റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് മുഹമ്മദലി നാലകത്ത് അധ്യക്ഷനായി. 

ഡി സി സി ജനറൽ സെക്രട്ടറിമാരായ സത്യൻ പെരുമ്പറക്കോട് ,

കെ ശ്രീവത്സൻ , ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എൻ കെ ജയരാജൻ , സെക്രട്ടറിമാരായ

എൻ കെ കൃഷ്ണൻ കുട്ടി , കെ കബീർ , നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മറ്റി അധ്യക്ഷ

പി മായ , കൗൺസിലർമാരായ എം ഗോപാലകൃഷ്ണൻ , ആതിര നാരായണൻ, ജിത്തു എന്നിവർ സംസാരിച്ചു. വിജയകുമാർ സ്വാഗതം പറഞ്ഞു.

Follow us on :

More in Related News