Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2024 20:29 IST
Share News :
മുക്കം: നവീകരിച്ച വെസ്റ്റ് ചേന്ദമംഗല്ലൂർ അൻസാർ മസ്ജിദ് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജിബുറഹ് മാൻ പ്രൗഢമായ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു .
വളർന്ന് വരുന്ന കുട്ടികൾക്കും യുവാക്കൾക്കും കാലോചിതമായ വിദ്യാഭ്യാസം നൽകാനുള്ള കേന്ദ്രങ്ങളായി മസ്ജിദുകൾ ( പള്ളികൾ) മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പള്ളിഎല്ലാ സൗകര്യങ്ങളുമായി ഗ്രാമ വാസികൾ സമൂഹത്തിന് സമർപ്പിച്ചതിൽ കൺകുളിർമ്മയും സന്തോഷവും അറിയിക്കയാണ്. മസ്ജിദ് അഥവാ പള്ളി നമസ്കരിക്കുന്നതിന് മാത്രമുള്ളതല്ല സാംസ്കാരിക കേന്ദ്രവുകൂടിയാണ് . അല്ലാഹുവിൻ്റെ ഭവനം എന്ന നിലക്ക് ജീവിതത്തിൽ മാറ്റുണ്ടാക്കുന്ന വീടാണ് . ജീവിതവുമായി ബന്ധപ്പെട്ട് പല മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ജീവിതത്തെ സംസ്കരിച്ചെടുത്ത് മാറ്റിയെടുക്കുന്നതിൽ അതിപ്രധാനമായ കേന്ദ്രമാണ് പള്ളി' '. മദ്രസ്സ പഠനം കഴിഞ്ഞാൽ കാലഘട്ടത്തിനുസരിച്ച് മതവിദ്യാഭ്യാസം നൽകപ്പെടുന്നതിൽ പള്ളിയുടെ മിമ്പർ പ്രധാനപ്പെട്ടതാണ്. അതോടപ്പം ദീനിൻ്റെ സാക്ഷരത ഉറപ്പ് വരുത്തുന്നതിലും മിമ്പറുകൾ പ്രധാനപ്പെട്ടതാണ് അദ്ദേഹം തുടർന്ന് പറഞ്ഞു. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡണ്ട് സുബൈർ കൊടപ്പന അധ്യക്ഷത വഹിച്ചു. പള്ളിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പലമേഖലകളിൽ പ്രവർത്തനങ്ങളിൽ സേവനം നടത്തിയവരെയും, കോന്തല കിസ്സകൾ എന്ന കഥ എഴുത്തുകാരി ആമിന പാറക്കലിനെയും ചടങ്ങിൽ ആദരിച്ചു. പള്ളിയുടെ ചരിത്രം അനാവരണം ചെയ്ത ഡോക്യൂമെൻ്റി റി പ്രദർശനവും നടത്തി. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡണ്ട് സുബൈർ കൊടപ്പന അധ്യക്ഷതവഹിച്ചു .ഒതയമംഗലം മഹല്ല് ഖാദി ഒ പി അബ്ദുസ്സലാം മൗലവി പ്രാർത്ഥന നടത്തി. . ഇസ്ലാഹിയ അഡൈസറി ചെയർമാൻ ഒ അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തി. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, കൗൺ സിലർമാരായ മധുമാസ്റ്റർ, എ അബ്ദുൽ ഗഫൂർ, റംലഗഫൂർ, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി പി.വി റഹ് മാബി ടീച്ചർ, മുക്കം ഏരിയ പ്രസിഡണ്ട് എ പി നസീം, ഒതയമംഗലം മഹല്ല് പ്രസിഡണ്ട് കെ ടി അബ്ദുറഹിമാൻ , മസ്ജിദുൽ ഫാറൂഖ് സെക്രട്ടറി എം.കെ. മുസ്തഫ , മസ്ജിദ് ദ്ദഅവ പ്രസിഡണ്ട് ശാഫി മാസ്റ്റർ, മസ്ജിദ് ഫത്ഹ് പ്രസിഡണ്ട് ബഷീർ മാസ്റ്റർ കണ്ണങ്ങര ,നിർമ്മാണ കമ്മറ്റി ചെ യർമാൻ ടി അബ്ദുസ്സലാം ബാവ, അൻസാർ മസ്ജിദ് പ്രസിഡണ്ട് ടി.കെ. പോക്കുട്ടി, സെക്രട്ടറി എം.ടി മുനീബ്, സി.ടി. അബ്ദുലത്തീഫ് ഉസ്താദ് എൻ പി കരീം തുടങ്ങിയവർ സംസാരിച്ചു..
Follow us on :
Tags:
More in Related News
Please select your location.