Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Mar 2025 20:24 IST
Share News :
മൊകേരി: കിഴക്കൻ മലയോര മേഖലയിലെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ താണ്ടി വടകര , കോഴിക്കോട് എന്നിവിടങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്ന കാലത്താണ് 1981 ൽ മൊകേരിയിൽ ഒരു ഗവ.കോളേജ് സ്ഥാപിതമാവുന്നത്. രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരുടെ ജനകീയ ഇടപെടലിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്നായി തേങ്ങാപ്പിരിവു നടത്തിയാണ് കോളേജിനാവശ്യമായ സ്ഥലം വാങ്ങിയത്. തുടക്കത്തിൽ രണ്ട് പ്രീ ഡിഗ്രി കോഴ്സുമാത്ര മുണ്ടായിരുന്ന കോളേജിൽ ഇന്ന് 6 ബിരുദ കോഴ്സുകളും 3 ബിരുദാനന്തര ബിരുദ കോഴ്സകളും ഒരു റിസർച്ച് സെന്ററുമുണ്ട്.
43 വർഷം പിന്നിട്ട കോളേജ് ഇന്ന് വികസനക്കുതിപ്പിലാണ്. കഴിഞ്ഞ 5 വർഷ ക്കാലയളവിൽ ഏകദേശം പതിമൂന്ന് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കോളേജിൽ നടത്തിയത്. കോളേജ് കവാടം, കാന്റീൻ, ഗ്രൗണ്ട്, സ്റ്റാഫ് ക്വാട്ടേഴ്സ്, കമ്പ്യൂട്ടർ ലാബ് -ലൈബ്രറി കെട്ടിടം എന്നിവ യാഥാർത്ഥ്യമായിരിക്കുന്നു. കൂടാതെ വിവിധ നവീകരണ പ്രവർത്തനങ്ങൾ കോളേജിൽ നടന്നു വരുന്നു. രണ്ടേകാൽക്കോടി രൂപയോളം ചെലവഴിച്ചു നിർമിക്കുന്ന ഇന്റേണൽ റോഡിന്റെ പ്രവൃത്തി പുരോഗമിക്കുന്നു.
കേരള സർക്കാറിന്റെ കിഫ്ബി ഫണ്ടിൽ നിന്നും നാലരക്കോടി രൂപയോളം ചെലവഴിച്ചു നിർമിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ഉൾപ്പെടുന്ന 'അക്കാദമിക് & സിജിറ്റൽ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം 13/03/2025 വ്യാഴാഴ്ച രാവിലെ 9.30 ന് ബഹു. കുറ്റ്യാടി നിയോജക മണ്ഡലം എം. എൽ.എ ശ്രീ.കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു. ഉന്നത വിദ്യാഭ്യാസ , സാമൂഹ്യ നീതി വകുപ്പ് മന്ത്രി. ഡോ. ആർ ബിന്ദു അവർകൾ നിർവ്വഹിക്കുകയാണ്.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ , മെമ്പർമാർ വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ ചടങ്ങിൽ സംബന്ധിക്കും. വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ നാട്ടുകാർ തുടങ്ങി വിവിധ മേഖലകളിലെ പങ്കാളിത്തം ഉറപ്പു വരുത്തി ഉദ്ഘാടന ചടങ്ങ് നാടിന്റെ ഉത്സവമാക്കി മാറ്റാൻ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. വി കെ റീത്ത ചെയർമാനും കോളേജ് പ്രിൻസിപ്പൽ ശ്രീ. അശ്റഫ് കൊയിലോത്താൻ കണ്ടിയിൽ കൺവീനറുമായ സ്വാഗതസംഘം തീരുമാനിച്ചിരുന്നു.
ഉത്ഘാടന ചടങ്ങിനെ തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളുo അരങ്ങേറും.
Follow us on :
More in Related News
Please select your location.