Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിപണിയിൽ സംയുക്ത പരിശോധന

11 Sep 2024 13:26 IST

PEERMADE NEWS

Share News :

പീരുമേട് :

ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ കരിഞ്ചന്ത,പൂഴ്ത്തിവയ്പ്,അമിത വിലക്കയറ്റം എന്നിവ തടയുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധന നടത്തി.

ജില്ലാ കളക്ടർ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡിൻ്റെ ഭാഗമായി താലൂക്കിലെ പൊതു വിതരണ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച കുട്ടിക്കാനം,ഏലപ്പാറ, വാഗമൺ എന്നീ പ്രദേശങ്ങളിലെ 44 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 13 വ്യാപാര സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി.വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത, വിവിധ ലൈസൻസുകൾപ്രദർശിപ്പിക്കാത്ത 7 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും പായ്ക്കിംഗ് ലൈസൻസുകൾ ഇല്ലാത്തതും അളവ് തൂക്കത്തിൽ ക്രമക്കേടുകൾകണ്ടെത്തിയ6 വ്യാപാര സ്ഥാപനങ്ങളിൽ നിന്നും 22000/- രൂപ പിഴ ഈടാക്കുകയും ചെയ്തു. ഈ പരിശോധനയിൽ താലൂക്ക് സപ്ലൈ ആഫീസർ മോഹനൻ എ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഹണി /റേഷനിംഗ് ഇൻസ്പെക്ടർമാരായ ഷിജുമോൻ തോമസ്,ജോസഫ് ജോൺ, ശ്രീജ പി കെ, ലീഗൽ മെട്രോളജി ആഫീസിലെ ജീവനക്കാരായ അരുൺ കുമാർ യു,നന്ദുഷാജി, ഹരീഷ്. എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും സ്ക്വാഡിൻ്റെ പ്രവർത്തനം തുടരുമെന്ന് താലൂക്ക് സപ്ളൈ ആഫീസർ അറിയിച്ചു.

Follow us on :

More in Related News