Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനവ് ബേബിയെ നാടക് അനുസ്മരിച്ചു

05 Sep 2024 15:44 IST

Enlight Media

Share News :


സാഹിത്യ-സാംസ്കാരിക- ബദൽ വിദ്യാഭ്യാസ മേഖലകളിൽ ഈടുറ്റ സംഭാവനകൾ നൽകിയ കെ.ജെ. ബേബിയെ അനുസ്മരിക്കുവാൻ

നാടക് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചനയോഗം ചേർന്നു. കനവ് എന്ന പേരിൽ ആദിവാസി ജനതയുടെ സംസ്കൃതിക്കിണങ്ങിയ ബദൽ പഠനപദ്ധതിയുടെ ആവിഷ്കാരത്തിലൂടെ വിദ്യാഭ്യാസ മേഖലയിലും, മലയാള നാടക ചരിത്രത്തിൽ സമാനതകളില്ലാത്തവിധം പ്രാധാന്യമുള്ള നാടുഗദ്ദികയുടെ രചയിതാവ് എന്ന നിലയിലും, അരികുവൽക്കരിക്കപ്പെട്ട വയനാട്ടിലെ ഗോത്ര ജീവിതത്തിൻ്റെ ചരിത്രവും വർത്തമാനം വരച്ചിട്ട നോവലിസ്റ്റ് എന്ന നിലയിലും, മലയാളത്തിലാദ്യമായി പൂർണ്ണമായും ഗോത്രജീവിതവും ഗോത്രഭാഷയും ദൃശ്യവത്ക്കരിച്ച സിനിമയുടെ സൃഷ്ടാവ് എന്ന നിലയിലും കേരള ചരിത്രത്തിൽ ഇടം നേടിയ അദ്ദേഹത്തിൻ്റെ സാമൂഹ്യ-സാംസ്കാരിക ഇടപെടലുകൾ യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.


വയനാട്ടിലെ ഗോത്ര ജനതയുടെ പ്രതിസന്ധികളും ഭാവിയുമായിരുന്നു

എന്നുമദ്ദേഹത്തിൻ്റെ ചിന്താവിഷയമെന്ന് കവി സച്ചിദാനന്ദൻ അനുസ്മരണ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. കനവ് ബേബിയോടൊപ്പം രാഷ്ട്രീയ-കലാപ്രവർത്തനങ്ങളിൽ ചിലവഴിച്ച കാലത്തെ നടൻ ജോയി മാത്യു ഓർത്തെടുത്തു. ചലച്ചിത്രകാരൻ എം.ജി.ശശിയും ബേബിയുടെ ജേഷ്ടൻ കൂടിയായ എഴുത്തുകാരൻ വി.കെ.ജോസഫും ഒ. കെ. ജോണിയും മനോജ് കാനയും വിജയരാഘവൻ ചേലിയയും ചിത്രകാരി സജിതയും അസാധാരണമായ നൈർമ്മല്യവും പ്രതിഭയും ഒത്തിണങ്ങിയ ആ ജീവിതവുമായുള്ള അടുപ്പം വാക്കുകളാൽ വരച്ചിട്ടു.


അനുസ്മരണ യോഗത്തിൽ നാടക് സംസ്ഥാന പ്രസിഡൻ്റ് ഡി. രഘുത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെ. ശൈലജ അനുശോചന പ്രമേയമവതരിപ്പിച്ചു. വയനാട് മാത്യൂസ് ബേബിയുടെ “എൻ നാട് വയനാട് “ ആലപിച്ചു.

. ……

Follow us on :

More in Related News