Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിസാൻ സഭ വൃക്ഷത്തൈ നട്ടു

05 Jun 2025 21:36 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഖിലേന്ത്യ കിസാൻ സഭ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തും കായ് -ഫല -തണൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ചും ആഘോഷിച്ചു.

കിസാൻ സഭ ജില്ലാ പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. നെടിയിരുപ്പ് ഫാമിലി ഹെൽത്ത് സെന്റർ, ചിറയിൽ ജിഎം യുപി സ്കൂൾ എന്നിവിടങ്ങളിലാണ് തൈകൾ നട്ടത്.

ചിറയിൽ ആഗ്രോ ഗാർഡൻ ജനറൽ മാനേജർ കെഎം കോയാമു മുഖ്യാതിഥിയായി.

ടിപി.പൃഥ്വിരാജ്, പുലത്തുകുഞ്ഞു, കൗൺസിലർമാരായ കെ പി സൽമാൻ, പി ഉഷ , സിപിഐ നേതാക്കളായ ഇ കുട്ടൻ, കെപി അസീസ് ബാവ, എരഞ്ഞിക്കൽ മാനിറ്റി, കെ എൻ മുഹമ്മദലി, വി മണി, പാറക്കൽ മുന്നാസ് , സി ഉണ്ണിമോയിൻ, മെഡിക്കൽ ഓഫീസർ ഡോ. സുഗത കുമാരി, ഹെൽത്ത് ഇൻസ്‌പെക്ടർ ചിത്രലാൽ, സ്കൂൾ ഹെഡ്മിസ്ട്രസ് ഖദീജ ടീച്ചർ, കെപി ശിവദാസൻ മാസ്റ്റർ, അച്ചുകൊമ്പൻ ജലീൽ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News