Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ഒപ്പം നടന്നവർ ' അക്ബർ കക്കട്ടിലുമായി ഹൃദയബന്ധമുള്ളവർ ഒത്തുകൂടി

23 Mar 2025 15:30 IST

Asharaf KP

Share News :

ഓർമ്മകളും അനുഭവങ്ങളും കഥകളും പാട്ടുകളുമായി സമൂഹത്തിൻ്റെ നാനാതുറയിലുമുള്ളവർ ഒത്തു കൂടിയപ്പോൾ നാടിൻ്റെ കഥാകൃത്തിന് ഹൃദ്യമായ അനുസ്മരണമായി. അമ്പലക്കുളങ്ങര അക്ബർ കക്കട്ടിൽ ഗ്രന്ഥാലയത്തിൻ്റെ വീട്ടുമുറ്റ സാഹിത്യ ചർച്ചയാണ് പങ്കെടുത്തവരുടെ വൈപുല്യം കൊണ്ട് ശ്രദ്ധേയമായത്. ഒപ്പം നടന്നവർ എന്ന പേരിൽ അക്ബർ കക്കട്ടിലുമായി ഹൃദയബന്ധമുള്ളവരാണ് ഒത്തുചേർന്നത്.


എം എം ശ്രീനിവാസൻ, സുരേഷ് കോളി, വി. അബ്ദുള്ള മാസ്റ്റർ, ബാലൻ തളിയിൽ ,വി. രാജൻ മാസ്റ്റർ, വേണു കാരപ്പറ്റ, പ്രേംരാജ് കായക്കൊടി, ഷനിൽ കെസി, അഖിലേന്ദ്രൻ നരിപ്പറ്റ,എ.പി രാജീവൻ, പ്രവീൺ വോൾഗ, ആർ സി രാജൻ, നാരായണൻ മീറ, സി.എച്ച് രാജൻ,രാംദാസ് കക്കട്ടിൽ, ജയശ്രീ,അനൂപ് മാസ്റ്റർ, ബിജീഷ് ബി , റഫീഖ് ഓർമ്മ, ബാബുരാജ്, നന്ദനൻ മുള്ളമ്പത്ത്, പി.എം അഷ്റഫ്,സി സൂപ്പി, പ്രകാശൻ എലിയാറ, ജനാർദ്ദനൻ മാസ്റ്റർ, ജുബേഷ് ടി, വിപിൻ വട്ടോളി തുടങ്ങിയവർ സംസാരിച്ചു.


കാരപ്പറ്റ ദാമോദരൻ മാസ്റ്ററുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന പരിപാടിയിൽ രാജഗോപാൽ കാരപ്പറ്റ അധ്യക്ഷത വഹിച്ചു. ടി.പി സജിത്ത് കുമാർ സ്വാഗതവും ദാമോദരൻ മാസ്റ്റർ നന്ദിയും പറഞ്ഞു

Follow us on :

Tags:

More in Related News