Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 19:21 IST
Share News :
മൂലമറ്റം: അറക്കുളം പഞ്ചായത്ത് മൂലമറ്റത്തെ പ്രൈവറ്റ് ബസ് സ്റ്റാന്റിലെ വെയ്റ്റിങ് ഷെഡില്‍ മാലിന്യം കൂട്ടിയിട്ട് ഹരിത കര്‍മ്മ സേന. ജനങ്ങള്‍ ഇരിക്കുന്ന ബെഞ്ചില്‍ വരെ മാലിന്യം കയറ്റി വച്ചിരിക്കുകയാണ്. ഇതിന് മുമ്പും ഇത്തരം നടപടികള്‍ സ്ഥിരമായി ആവര്‍ത്തിച്ചതിന് പഞ്ചായത്ത് സെക്രട്ടറി താക്കീത് നല്‍കിയിരുന്നു. എന്നിട്ടും ഇതു വീണ്ടും ആവര്‍ത്തിക്കുയാണ്. സ്‌കൂള്‍ കുട്ടികളും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും കയറി നില്‍ക്കാനും ഇരിക്കാനും സൗകര്യം ഇല്ലാത്ത അവസ്ഥയാണ്. ജില്ലാ കലക്ടര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Follow us on :
More in Related News
Please select your location.