Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.കെ.ഹാജി പുസ്തക പ്രകാശനം ജനുവരി 24 ന്

14 Jan 2025 22:15 IST

Jithu Vijay

Share News :

തിരുരങ്ങാടി : തിരൂരങ്ങാടി യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് കീഴിൽ പുറത്തിറക്കുന്ന എം.കെ.ഹാജിയുടെ ജീവിതവും ചരിത്രവും എന്ന പുസ്തകത്തിൻ്റെ പ്രകാശനം ജനുവരി 24 ന് വെള്ളിയാഴ്ച ശശി തരൂർ എം.പി. നിർവ്വഹിക്കും. സ്വാഗത സംഘം പ്രോഗ്രാം വിവിധ സബ് കമ്മിറ്റികളുടെ ആലോചനാ യോഗങ്ങളുടെ ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം നിർവ്വഹിച്ചു.


ചടങ്ങിന് മുനിസിപ്പാലിറ്റി ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറി എം.കെ ബാവ ആമുഖഭാഷണവും പി. അബ്ദുൽ ഹമീദ് എം.എൽ.എ മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു. യതീഖാന ട്രഷറർ സി.എച്ച് മഹ്മൂദ് ഹാജി,പി.ഒ. ഹംസ മാസ്റ്റർ ഡോ. കെ. അസീസ്, പാതാരി മുഹമ്മദ് മാസ്റ്റർ, എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ, പുനത്തിൽ ഇബ്രാഹീം,തഹസിൽദാർ പി.ഒ സാദിഖ്, ഇഖ്ബാൽ കല്ലുങ്ങൽ, യു.എ. റസാഖ്, കെ.സി.അയ്യൂബ്, പി.എം.എ ജലീൽ, അബ്ദുൽ ഹഖ്,ഉരുണിയൻ മുസ്തഫ, സീതി കൊളക്കാടൻ തോട്ടുങ്ങൽ റിയാസ് സംബന്ധിച്ചു. 


രാഷ്ട്രീയ സാമൂഹിക മത സാംസകാരിക മേഖലകളിലെ വിവിധ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പി.വി. ഹുസൈൻ, മുനീർ താനാളൂർ , വിസി. ഖാസിം, കെ.ഷംസുദ്ധീൻ, സി.എച്ച് അബൂബക്കർ സിദ്ധീഖ് ഹസൈൻ കോഡൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



Follow us on :

More in Related News