Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒറ്റപ്പാലം നഗരസഭക്ക് ആദരവ് .

25 Sep 2024 17:23 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : സ്വഛ് ഭാരത് മിഷൻ (അർബൺ) 2.0 പദ്ധതിക്കു കീഴിൽ 2023-24 വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നഗരസഭകളെ ജില്ലാ ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൺസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡോ. എസ് ചിത്ര ഐ.എ. എസ് പുരസ്കാരങ്ങൾ കൈമാറി. 2023-2024 വർഷത്തിൽ ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിച്ച ഒറ്റപ്പാലം നഗരസഭ, ഏറ്റവും കൂടുതൽ പദ്ധതികൾ പൂർത്തിയാക്കിയ ഷൊർണ്ണൂർ നഗരസഭ എന്നിവരാണ് 

പുരസ്കാരത്തിന്

അർഹരായത്.

കൂടാതെ ശുചിത്വ ശൗച്യാലയ പ്രചരണത്തിൽ മികച്ച പ്രകടനം നടത്തിയ നഗരസഭകൾക്കും പുരസ്കാരങ്ങൾ നൽകി .

Follow us on :

More in Related News