Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നത വിജയികൾക്ക് അനുമോദനവും, പുസ്തകവിതരണവും നടത്തി.

18 May 2024 19:34 IST

UNNICHEKKU .M

Share News :



മുക്കം:കാരശ്ശേരിപഞ്ചായത്തിലെ 12,13, വാർഡുകളിൽനിന്നും,LSS,USS,എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ വെൽഫെയർ പാർട്ടി നെല്ലിക്കാപറമ്പ്,കറുത്തപറമ്പ് യൂണിറ്റ്കമ്മിറ്റി സംയുക്തമായി അനുമോദിച്ചു. ഫ്രെട്ടേണിറ്റി മൂവ്മെന്റ്, ജില്ലാ സെക്രട്ടറി റഹീം ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്തു. കാരശ്ശേരി പഞ്ചായത്ത് അംഗം ഷാഹിന ടീച്ചർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷംസുദ്ദീൻ ആനയാംകുന്ന്,എം ടി അഷ്റഫ്,ജി അക്ബർ ,ഷമീർ മാസ്റ്റർ,സലീംമാസ്റ്റർ,മുഹമ്മദ് മണ്ണിൽ,അബ്ദുൽഖാദർപാറക്കൽ,റഷീദ്കുന്നത്ത്,സക്കീർ കെ പി എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുപ്പതോളംവിദ്യാർത്ഥികളെയും, അവരുടെ രക്ഷിതാക്കളെയും അനുമോദിച്ചു. 

വെൽഫെയർ പാർട്ടി നെല്ലിക്കാപറമ്പ് യൂണിറ്റ് പ്രസിഡന്റ് ഷിഹാബ് തോണ്ടയിൽ സ്വാഗതവും, നൗഫൽമേച്ചേരിനന്ദിയുംപറഞ്ഞു.റംഷാദ്മാസ്റ്റർ,ഷരീഫുദ്ദീൻ മാസ്റ്റർ,റഫീക്ക് മാസ്റ്റർ,നൗഷിദ്,യാസിർ,ഷാഹിദ് കെപി എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News