Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 11:59 IST
Share News :
ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര യുഎഇ കമ്മിറ്റിയുടെ വാര്‍ഷിക യോഗം ഷാര്‍ജ റോള റൂവി ഹോട്ടലില്‍ വെച്ച് ചേര്‍ന്നു. ദാമോദരന്‍ പുതിയപുര യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ വി കുമാരന്‍ അധ്യക്ഷത വഹിച്ച് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. വിജയറാം പാലക്കുന്ന്, വി വി ബാലന്‍, നാരായണ്‍ നായര്‍, കെ എം സുധാകരന്‍, ഗംഗാധരന്‍ പുതിയപുര, എ വി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
2025-2026 വര്‍ഷത്തിലെ പുതിയ ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു.
മാധവന്‍ പള്ളം (പ്രസിഡന്റ്), സുനീഷ് തൈവളപ്പില്‍, പുഷ്‌ക്കരന്‍ കൊപ്പല്‍ (വൈസ് പ്രസിഡന്റുമാര്‍), സുമേഷ് ഭാസ്‌കരന്‍ ഉദയമംഗലം (സെക്രട്ടറി), കിരണ്‍ കണ്ടത്തില്‍ വീട് (ജോയിന്‍ സെക്രട്ടറി), അര്‍ജുന്‍ പുതിയപുര (ട്രഷറര്‍), ഉദയന്‍ പള്ളം (ജോയിന്‍ ട്രഷറര്‍), രക്ഷാധികാരികള്‍: എ വി കുമാരന്‍, നാരായണന്‍ നായര്‍, ദാമോദരന്‍ പുതിയപുര, കെ എം സുധാകരന്‍, എ വി രാമചന്ദ്രന്‍.
Follow us on :
More in Related News
Please select your location.