Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാറന്നൂർ ഉസ്താദ് പണ്ഡിത പ്രതിഭപുരസ്കാര സമർപ്പണം വ്യാഴാഴ്ച

09 Sep 2025 12:41 IST

NewsDelivery

Share News :

കോഴിക്കോട് : റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ (കെ ഡി എം എഫ് റിയാദ്) ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന പണ്ഡിതന്മാർക്ക് നൽകി വരുന്ന പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭ പുരസ്‌കാരം സമസ്ത കേന്ദ്ര മുശാവറ അംഗവും, കോഴിക്കോട് ജില്ലാ ട്രഷററും പ്രമുഖ പണ്ഡിതനുമായ ഒളവണ്ണ അബൂബക്കർ ദാരിമിക്ക് നാളെ (2025 സെപ്തംബർ 11 വ്യാഴം) ഉച്ചക്ക് 2:30 ന് കോഴിക്കോട് നടക്കാവ് ഈസ്റ്റ് അവന്യൂ ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ സമ്മാനിക്കും


സൗദി അറേബ്യയിൽ റിയാദ് കേന്ദ്രമായി കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ വൈജ്ഞാനിക - സാംസ്‌കാരിക -സാമൂഹിക പുരോഗതിയും പുനരധിവാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സാമൂഹിക സാംസ്‌കാരിക സംഘടനയാണ് റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ (കെ ഡി എം എഫ് റിയാദ്).


2011 മുതൽ ഒന്നിടവിട്ട വർഷങ്ങളിൽ നൽകിവരുന്ന പുരസ്‌കാരത്തിന്റെ ആറാമത് സമർപ്പണമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.


പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യാതിഥിയാകും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സമസ്ത സെക്രട്ടറി കെ ഉമർ ഫൈസി മുക്കം, സമസ്ത ജില്ലാ പ്രസിഡണ്ട് എ വി അബ്‌ദുറഹിമാൻ മുസ് ലിയാർ, എം കെ രാഘവൻ എം പി, അഡ്വ. പി ടി എ റഹിം MLA, സൂര്യ അബ്ദുൽ ഗഫൂർ തുടങ്ങി സമസ്തയുടെയും കിഴ്‌ഘടകങ്ങളുടെയും നേതാക്കളും രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.


പത്ര സമ്മേളനത്തിൽ

ഒ പി അഷ്റഫ് കുറ്റിക്കടവ് (ജന. കൺവീനർ സ്വാഗത സംഘം),ശമീർ പുത്തൂർ (പ്രോഗ്രാം കോർഡിനേറ്റർ, സ്വാഗത സംഘം), ജുനൈദ് മാവൂർ (ഓർഗനൈസിംഗ് സെക്രട്ടറി KDMF RIYADH), മുഹമ്മദ് ശാഫി കൊടുവള്ളി (കൺവീനർ, സ്വാഗ സംഘം ) എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News